കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫാ. കെ.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൈനാൻ ജോണ്‍ ആധ്യക്ഷത വഹിച്ചു. ഫൈസല്‍ മഞ്ചേരി റമദാൻ സന്ദേശം നല്‍കി.
തോമസ് പള്ളിക്കല്‍, സകീർ പുത്തൻ പാലം, സാറാമ്മ ജോണ്‍സ്, അബ്ദുല്‍ കലാം മൗലവി, സാലി ജോർജ്, സുശീല, ജിജു എം.ലാല്‍, മധു വെട്ടിയാർ, ഡിനു കമല്‍, ബിനു, എ.ഐ. കുര്യൻ, സിബി പുരുഷോത്തമൻ, ജഗതംബരൻ, ജേക്കബ് എന്നിവർ ആശംസ നേർന്നു. ബിനി സജീവ് പ്രോഗ്രാം നിയന്ത്രിച്ചു. ജെയിംസ് വി കൊട്ടാരം സ്വാഗതവും ബൈജു ലാല്‍ നന്ദിയും പറഞ്ഞു. സൈജു മാമ്മൻ, ബിനു തോമസ്, സജിവൻ കുന്നുമ്മേല്‍, ബിജി പള്ളിക്കല്‍, സനോജ് മുക്കം, മേഖ, കവിത, സലീന, ഷാഹിത, ജോയ് ഫ്രാൻസിസ്, ഷാജി തിരുവല്ല എന്നിവർ നേതൃത്വം നല്‍കി.