ഒമാന്‍: സമസ്ത സമ്മേളനങ്ങള്‍ക്ക് തുടക്കമായി

മസ്‌കത്ത്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ മേഖല സമ്മേളനങ്ങള്‍ക്ക് തുടക്കമായി.

ശര്‍ഖിയ മേഖല സമ്മേളനം വ്യാഴാഴ്ച സൂറിലെ മുസ്ഫയ്യ മജ്‌ലിസ് അല്‍ ഫവാരിസ് ഹാളില്‍ നടന്നു.

ആസിമ മേഖല സമ്മേളനം വെള്ളിയാഴ്ച രാത്രി 8.30ന് റുസൈല്‍ അല്‍ മക്കാരിം ഓഡിറ്റോറിയത്തിലും ബാത്തിനാ മേഖല സമ്മേളനം ശനിയാഴ്ച രാത്രി ഒമ്ബത് മണിക്ക് സഹമിലെ നൂര്‍ ഹാളില്‍ വെച്ചും സമാപന സമ്മേളനവും വസതിയ മേഖല സമ്മേളനവും ഞായറാഴ്ച രാത്രി ഒമ്ബതിന് തര്‍മ്മത്ത് അല്‍ മഹാ ഹാളില്‍ വെച്ചും നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സമാപന സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാന്‍ നാഷനല്‍ അഡ്ഹോക് കമ്മിറ്റി അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും എസ്.ഐ.സി പ്രതിനിധികള്‍ അറിയിച്ചു.

എസ്.ഐ.സി ആസിമ മേഖല രക്ഷാധികാരി മുഹമ്മദലി ഫൈസി, ആസിമ മേഖല പ്രസിഡന്റ് ശൈഖ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാര്‍ സക്കരിയ്യ ഹാജി തളിപ്പറമ്ബ്, ആസിമ മേഖല സെക്രട്ടറി സുബൈര്‍ ഫൈസി, മോയിന്‍ ഫൈസി ബൗഷര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Post

കുവൈത്ത്: റെസിഡന്‍സി വരുമാനത്തില്‍ വന്‍ വര്‍ധന

Fri Aug 18 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്ത് താമസരേഖയുമായി ബന്ധപ്പെട്ട (റെസിഡൻസി) വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍പ്രകാരം താമസരേഖയുമായി ബന്ധപ്പെട്ട വരുമാനത്തില്‍ 74 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ 4.69 മില്യണ്‍ ദീനാറാണ് അധിക വരുമാനമായി സര്‍ക്കാറി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അൻബ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഗതാഗതനിയമലംഘനങ്ങളില്‍നിന്നുള്ള വരുമാനവും 25 ശതമാനം കൂടിയിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!