കുവൈത്ത്: കുവൈത്ത് ഐ സി എഫ് ‘ഗുരുവോര്‍മകള്‍’ വെള്ളിയാഴ്ച

കുവൈത്ത് സിറ്റി: ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഗുരുവോര്‍മകള്‍’ പ്രത്യേക സമ്മേളനം വെള്ളി വൈകിട്ട് ഏഴ് മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടക്കും.

ആത്മീയ ഗുരുക്കളായ ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി, താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്നിവരെ അനുസ്മരിക്കുന്നതിനാണ് ഗുരുവോര്‍മകള്‍ സംഘടിപ്പിക്കുന്നത്.

സാഹിത്യ ലോകത്ത് ചര്‍ച്ചയായ അറബി മലയാള കൃതി മുഹിയുദ്ദീന്‍ മാലയടക്കമുള്ളവയുടെ ആസ്വാദനവും പഠനവും ചടങ്ങില്‍ നടക്കും. ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലിരുന്ന താജുല്‍ ഉലമയേയും മദ്റസാ പ്രസ്ഥാനത്തിന്റെ ശില്പിയും എഴുത്ത്കാരനുമായ നൂറുല്‍ ഉലമയെയും കുറിച്ചുള്ള ജീവിത ദാര്‍ശനിക പഠന പ്രഭാഷണങ്ങളുമുണ്ടാകും.

ഐ സി എഫ് നേതാക്കളായ സയ്യിദ് ഹബീബ് കോയ തങ്ങള്‍, അഹ്മദ് കെ മാണിയൂര്‍, അഹ്മദ് സഖാഫി കാവന്നൂര്‍, അലവി സഖാഫി തെഞ്ചേരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

Next Post

കുവൈത്ത്: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍

Wed Nov 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ […]

You May Like

Breaking News

error: Content is protected !!