ഒമാൻ: അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച മുന്നേറ്റം

മസ്കത്ത്: ഒമാനില്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച മുന്നേറ്റം. അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷംമുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് നെഫ്രോളജിസ്റ്റും ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റ് തലവയുമായ ഡോ. നൈഫൈന്‍ അല്‍ കല്‍ബാനി പറഞ്ഞു.

1988ല്‍ പദ്ധതിയുടെ തുടക്കംമുതല്‍ ഇതുവരെ ഏകദേശം 350 അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയത്. ഇതില്‍ 317 വൃക്ക മാറ്റിവെക്കലും 17 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായിരുന്നുവെന്ന് ഡോ. നൈഫൈന്‍ പറഞ്ഞു.

വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ തകരാറിലായവരുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി ദാതാക്കളെ ആവശ്യമുള്ളവരുടെ പട്ടിക മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Next Post

കുവൈത്ത്: റൂറിസം മേഖലക്ക് ഉണർവ്വ് പകർന്ന് കുവൈത്തിൽ ക്രൂയിസ് കപ്പൽ

Tue Jan 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | 2012ന് ശേഷം ആദ്യ ക്രൂയിസ് കപ്പല്‍ കുവൈത്തിലെത്തി. ഏകദേശം ആയിരത്തോളം യൂറോപ്യന്‍ വിനോദ സഞ്ചരികളുമായി എം എസ് ആര്‍ടാനിയ എന്ന കപ്പല്‍ കുവൈത്തിലെ ശുവൈഖ് തുറമുഖത്തെത്തി. ഈ ക്രൂയിസ് കപ്പലിന്റെ വരവ് കുവൈത്തിന്റെ ടൂറിസം പ്രോഗ്രാമിന്റെ ഭാഗമാണെന്നും ന്യൂ കുവൈത്ത് 2035 എന്ന കാഴ്ചപ്പാടിന്റെ ചട്ടക്കൂടിലും നിരവധി അന്താരാഷ്ട്ര അറബ് ഗള്‍ഫ് തുറമുഖങ്ങള്‍ സന്ദര്‍ശിച്ച്‌ […]

You May Like

Breaking News

error: Content is protected !!