കുവൈത്ത്: കെ.ഐ.സി മനുഷ്യജാലികയും പ്രചാരണ സമ്മേളനവും

കുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ മനുഷ്യജാലികയും എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക പ്രചാരണ സമ്മേളനവും സംഘടിപ്പിച്ചു.

അബ്ബാസിയ ആർട്സ് സർക്കിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്‍റ് മുസ്തഫ ദാരിമി പ്രാർഥന നടത്തി. കേന്ദ്ര പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം നിർവഹിച്ചു.

‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍’ എന്ന പ്രമേയത്തില്‍ നടന്ന ‘മനുഷ്യ ജാലിക’യില്‍ അജ്മല്‍ മാസ്റ്റർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.സി കേന്ദ്ര പ്രസിഡന്‍റ് അബ്ദുല്‍ഗഫൂർ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് വാർഷിക സമ്മേളനത്തിന്‍റെ പ്രചാരണ പ്രഭാഷണം കെ.ഐ.സി ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നിർവഹിച്ചു. സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും ട്രഷറർ ഇ.സ്.അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.

Next Post

ഒമാന്‍: സീബ് സൂഖില്‍ തീപിടിത്തം, നിരവധി കടകള്‍ കത്തിനശിച്ചു

Wed Jan 31 , 2024
Share on Facebook Tweet it Pin it Email മസ്കത്ത് ഗവർണറേറ്റിലെ സീബ് സൂഖില്‍ തീപിടിത്തം. മലയാളികളുടെ ഉള്‍പ്പെടെ 16ലധികം കടകള്‍ പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി തീ നിയന്ത്രണണ വിധേയമാക്കി. അപകടത്തിന്‍റെ കാരണങ്ങള്‍ അറിവായിട്ടില്ല. നിരവധി ഗോഡൗണുകളും വെയർഹൗസുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.

You May Like

Breaking News

error: Content is protected !!