യു.കെ: ലണ്ടന്‍ നഗരത്തില്‍ പട്ടാപ്പകല്‍ മൂന്ന് പേരെ കുത്തിവീഴ്‌ത്തി, പ്രതിയെ തപ്പി പോലീസ്

ലണ്ടന്‍: ലണ്ടനില്‍ പട്ടാപ്പകല്‍ മൂന്ന് പേരെ കുത്തിവീഴ്‌ത്തിയതായി റിപ്പോര്‍ട്ട്. ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. കവര്‍ച്ചയായിരുന്നു ഉദ്ദേശ്യമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

മൂന്ന് പേരെ കുത്തിയ ശേഷം ഒരാളെ തല്ലിവീഴ്‌ത്തുകയാണ് ചെയ്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിവര്‍പൂള്‍ സട്രീറ്റിനടുത്ത് ബിഷോപ്‌സ്‌ഗേറ്റില്‍ രാവിലെ 9.46ഓടെയായിരുന്നു ആക്രമണം.

ഇലക്‌ട്രിക് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. ചികിത്സയിലുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Next Post

കരളിനെ സംരക്ഷിക്കുന്ന ഈ സൂപ്പര്‍ ഫുഡുകള്‍ നിര്‍ബന്ധമായും കഴിക്കണം

Fri Oct 7 , 2022
Share on Facebook Tweet it Pin it Email ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ […]

You May Like

Breaking News

error: Content is protected !!