ഒമാന്‍: മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുക രണ്ടു ഘട്ടങ്ങളിലായി ആദ്യഘട്ടം ഡിസംബര്‍ 1 ന് ആരംഭിക്കും

മസ്‌കത്ത്: 2022-ലെ മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുക രണ്ട് ഘട്ടങ്ങളിലായെന്ന് ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം. ഡിസംബര്‍ 1 നാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഡിസംബര്‍ 3 ന് ആദ്യഘട്ട ഭക്ഷ്യമേള അവസാനിക്കും. മദിനത് അല്‍ ഇര്‍ഫാനില്‍ വെച്ചാണ് ഭക്ഷ്യമേള നടക്കുക.

മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി വിനോദപരിപാടികള്‍, കലാപ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 8 മുതല്‍ 10 വരെയാണ് മേളയുടെ രണ്ടാം ഘട്ടം. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഭക്ഷ്യമേളയിലെത്തുന്നവര്‍ക്ക് നിരവധി പ്രാദേശിക, അന്താരാഷ്ട്ര ഭക്ഷ്യവിഭവങ്ങള്‍ രുചിക്കാന്‍ അവസരം ലഭിക്കും.

Next Post

യു.കെ: ബസ് കാത്തു നിന്ന യുകെ മലയാളിക്ക് നേരെ വംശീയ ആക്രമണം

Thu Dec 1 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദ്ദനമാണ്. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ സ്ഥിരതാമസക്കാരനാണ് ബിനുവിനാണ് വംശീയ വാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. തന്റെ അനുഭവം യൂട്യൂബിലൂടെ അദ്ദേഹം പുറംലോകത്തിനോട് പങ്കുവെക്കുകയായിരുന്നു. സമാനമായ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ ഫെറി റോഡ് ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്‍ക്കുകയായിരുന്ന […]

You May Like

Breaking News

error: Content is protected !!