കുവൈത്ത്: സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് ഇഫ്താര്‍

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. യുവ പ്രഭാഷകന്‍ ഡോ. അലിഫ് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.

കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍റ്സ് ഇന്ത്യ കേന്ദ്ര കണ്‍വീനര്‍ റഫീഖ് ബാബു പൊന്‍മുണ്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നയീം സ്വാഗതവും കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് സമാപന പ്രസംഗവും നിര്‍വഹിച്ചു. ഇഹ്സാന്‍ ഫിറോസ് ഖുര്‍ആന്‍ പാരായണം നടത്തി. നിയാസ്, അജ്മല്‍, നൈസാം, എം.എം. നൗഫല്‍, തസ്നീം, ഐ.കെ. ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

യു.കെ: യുകെയിലെ നിര്‍മാണ മേഖലയില്‍ വന്‍ കുതിപ്പ് - നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചേക്കും

Sat Apr 15 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ കണ്‍സ്ട്രക്ഷന്‍ ഔട്ട്പുട്ടില്‍ ഫെബ്രുവരിയില്‍ 2.4 ശതമാനം കുതിച്ച് കയറ്റമുണ്ടായെന്ന പുതിയ കണക്കുകളുമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഫെബ്രുവരിയില്‍ 15.6 ബില്യണ്‍ പൗണ്ടിന്റെ നവരവുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന മാസാന്ത പണവര്‍ധനവാണിതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൈവറ്റ് ഹൗസിംഗ് റിപ്പയര്‍ […]

You May Like

Breaking News

error: Content is protected !!