യു.കെ: യുകെയിലെ നിര്‍മാണ മേഖലയില്‍ വന്‍ കുതിപ്പ് – നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചേക്കും

ലണ്ടന്‍: യുകെയില്‍ കണ്‍സ്ട്രക്ഷന്‍ ഔട്ട്പുട്ടില്‍ ഫെബ്രുവരിയില്‍ 2.4 ശതമാനം കുതിച്ച് കയറ്റമുണ്ടായെന്ന പുതിയ കണക്കുകളുമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഫെബ്രുവരിയില്‍ 15.6 ബില്യണ്‍ പൗണ്ടിന്റെ നവരവുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന മാസാന്ത പണവര്‍ധനവാണിതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൈവറ്റ് ഹൗസിംഗ് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്, നോണ്‍ ഹൗസിംഗ് റിപ്പയര്‍ എന്നീ മേഖലകളിലുണ്ടായ വന്‍ വര്‍ധനവാണീ നേട്ടത്തിന് പ്രധാനമായും കാരണമായിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇത് പ്രകാരം ഈ മേഖലകളില്‍ നിന്നും യഥാക്രമം അഞ്ച് ശതമാനം 3.7 ശതമാനം എന്നിങ്ങനെയുള്ള വര്‍ധനവാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരിയില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് 1.7 ശതമാനം ഇടിവുണ്ടായതില്‍ നിന്നാണ് ഫെബ്രുവരിയില്‍ ഈ വച്ചടി കയറ്റമുണ്ടായിരിക്കുന്നത്.

2010 ജനുവരിയില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ ഒഎന്‍എസ് ആദ്യമായി സൂക്ഷിക്കാന്‍ തുടങ്ങിയത് മുതലുള്ള കാലത്ത് ഏറ്റവും കൂടുതല്‍ പണം കണ്‍സ്ട്രക്ഷന്‍ രംഗത്തേക്ക് ഒഴുകിയ മാസമായി ഫെബ്രുവരി മാറിയിരിക്കുന്നുവെന്ന് ചുരുക്കം. ജനുവരിയിലെ താഴ്ചയില്‍ നിന്നുള്ള തിരിച്ച് വരവാണിതെന്നും റിപ്പയര്‍- മെയിന്റനന്‍സ് സെക്ടറുകളിലുണ്ടായ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വളര്‍ച്ചക്ക് വഴിയൊരുക്കിയെന്നുമാണ് കമ്പനികളില്‍ നിന്നും ശേഖരിച്ച ഒഎന്‍എസ് റിപ്പോര്‍ട്ടിംഗ് അനെക്ഡോട്ടല്‍ എവിഡന്‍സ് എടുത്ത് കാട്ടുന്നത്. ഇത്തരത്തില്‍ ബില്‍ഡിംഗ് വര്‍ക്കുകളിലുണ്ടായ പുരോഗതി യുകെയിലെ മൊത്തെ ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. അതായത് ഫെബ്രുവരിയില്‍ ജിഡിപിയില്‍ വളര്‍ച്ചയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. സര്‍വീസസ് സെക്ടറില്‍ 0.1 ശതമാനവും പ്രൊഡക്ഷന്‍ സെക്ടറില്‍ 0.2 ശതമാനവും ഇടിവ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് കണ്‍സ്ട്രക്ഷന്‍ രംഗത്തെ കുതിച്ച് ചാട്ടത്തിന്റെ ഫലത്തെ നിഷ്പ്രഭമാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Next Post

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍ അപ്പോയ്ന്റ്‌മെന്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം

Sun Apr 16 , 2023
Share on Facebook Tweet it Pin it Email സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍ അപ്പോയ്ന്റ്‌മെന്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യമന്ത്രാലയം. ആരോഗ്യ സേവനങ്ങള്‍ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രോഗികള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയോ കുവൈത്ത് ഹെല്‍ത്ത് ക്യൂ -8 ആപ്ലിക്കേഷന്‍ വഴിയോ ആണ് ബുക്കിങ്ങ് നടത്തേണ്ടത്.

You May Like

Breaking News

error: Content is protected !!