യു.കെ: യുകെ ജയിലുകളില്‍ ശരിയത്ത് കോടതികള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലണ്ടന്‍: ജയിലുകളില്‍ ജിഹാദി സംഘങ്ങള്‍ ബലം പ്രയോഗിച്ച് മതം മാറ്റങ്ങള്‍ സംഘടിപ്പിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തല്‍. സെല്ലുകളില്‍ ശരിയത്ത് കോടതികള്‍ സ്ഥാപിച്ച് അക്രമം ഉപയോഗിച്ച് സഹതടവുകാരെ ഇസ്ലാമിലേക്ക് മതം മാറ്റുകയാണ് ജിഹാദി ജയില്‍ സംഘങ്ങളെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ആധുനിക ബ്രിട്ടനിലെ മതവും, വിശ്വാസവും സംബന്ധിച്ച റിവ്യൂവിലാണ് ജയിലുകള്‍ മതതീവ്രവാദത്തിന്റെ കേന്ദ്ര ബിന്ദുവായി മാറിയെന്ന് വ്യക്തമായത്. എന്‍എച്ച്എസിലും ഭയപ്പെടുത്തുന്ന മതപരമായ വീഴ്ചകള്‍ സംഭവിക്കുന്നതായി അന്വേഷണം വ്യക്തമാക്കി. ഹോം ഓഫീസ് വൈറ്റ് സുപ്രീമസിസ്റ്റുകളെയും, നിയോ നാസികളെയും ശ്രദ്ധിച്ച് നീങ്ങുമ്പോള്‍ സിഖ് തീവ്രവാദവും, ഹിന്ദു ദേശീയതയും, ബ്ലാക്ക് ദേശീയതയും അധികൃതരുടെ മൂക്കിന്‍ തുമ്പില്‍ വളരുന്നുണ്ട്. ഇതിനിടെയാണ് ജയിലുകള്‍ ഇസ്ലാം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് തിരിച്ചറിയുന്നത്.

സഹതടവുകാരുടെ ബെഡുകളില്‍ ഖുറാന്‍ കോപ്പികള്‍ വെയ്ക്കുകയും, മതം മാറുകയോ, അക്രമം നേരിടുകയോ ചെയ്യാന്‍ തയ്യാറായിക്കൊള്ളാനും നിര്‍ദ്ദേശം ലഭിക്കുന്നത്. 2002ല്‍ 8 ശതമാനം തടവുകാര്‍ മുസ്ലീങ്ങളായി തിരിച്ചറിഞ്ഞപ്പോള്‍ 2021-ല്‍ ഇത് 18 ശതമാനമായി ഉയര്‍ന്നു.മുസ്ലീമായി മാറിയില്ലെങ്കില്‍ പുതിയ തടവുകാര്‍ക്ക് ശക്തിയുള്ള മുസ്ലീം സംഘങ്ങളുടെ സുരക്ഷ നഷ്ടമാകും. ഇതേ സംഘം ഈ തടവുകാര്‍ക്ക് എതിരെ ക്രൂരമായ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കും, റിപ്പോര്‍ട്ടില്‍ അന്വേഷകനായ കോളിന്‍ ബ്ലൂം വ്യക്തമാക്കി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രിമാരോട് ഇദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ രജിസ്ട്രേഷനില്ലാത്ത മദ്രസകള്‍, യേശിവാസ്, സണ്‍ഡേ സ്‌കൂളുകള്‍ എന്നിവ അടച്ചുപൂട്ടാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.

Next Post

ഒമാന്‍: ശൈത്യകാല ടൂറിസം - ഒമാനില്‍ ടി.യു.ഐ എയര്‍വേസ് സര്‍വിസ് നടത്തും

Fri Apr 28 , 2023
Share on Facebook Tweet it Pin it Email ലോകത്തിലെ ഏറ്റവും വലിയ ചാര്‍ട്ടര്‍ എയര്‍ലൈനുകളില്‍ ഒന്നായ ടി.യു.ഐ എയര്‍വേസ് ഒമാനിലെ ഈ വര്‍ഷത്തെ ശൈത്യകാല ടൂറിസം സീസണില്‍ ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ നടത്തും. AeroRoutes.com പ്രഖ്യാപിച്ച വിശദാംശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.യുനൈറ്റഡ് കിങ്ഡം, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബ്രിട്ടീഷ് എയര്‍ലൈനാണ് ടി.യു.ഐ. അതേസമയം മസ്കത്ത് നൈറ്റ്, മസ്കത്ത് ഈറ്റ്സ് അടക്കമുള്ള പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുശേഷം സമ്മര്‍ […]

You May Like

Breaking News

error: Content is protected !!