ഒമാന്‍: ഒമാന്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ അംബാസഡര്‍

ഒമാന്‍ ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തിയുമായി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആരോഗ്യ സഹകരണം ചര്‍ച്ചചെയ്യുകയും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളെകുറിച്ച്‌ വീക്ഷണങ്ങള്‍ കൈമാറുകയും ചെയ്തു.

ആരോഗ്യരംഗത്തെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ യോജിച്ച്‌പോകുന്നതിനെ കുറിച്ചും സംസാരിച്ചു. ആരോഗ്യ മന്ത്രാലയം ഓഫിസില്‍ അംബാസഡര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൂടിക്കാഴ്ചയില്‍ ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

Mon Mar 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. മഹ്‍ബുലയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. രാജ്യത്ത് പൊതുസദാചാര മര്യാദകളുടെ ലംഘനവും മനുഷ്യക്കടത്തും തടയുന്നതിന് വ്യാപകമായ പരിശോധനകളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതെന്ന് അധികൃതര്‍‍ […]

You May Like

Breaking News

error: Content is protected !!