കുവൈത്ത്: സാങ്കേതിക മുന്നേറ്റങ്ങളുടെ പ്രദര്‍ശനവുമായി കുവൈത്ത് ടെക് എക്‌സ്‌പോ

കുവൈത്ത് സിറ്റി: രാജ്യത്തെ വലിയ സാങ്കേതിക പരിപാടിയായ ‘കുവൈത്ത് ടെക് എക്‌സ്‌പോ’യുടെ മൂന്നാം പതിപ്പിന് മിഷ്‌റഫിലെ ഇന്റര്‍നാഷനല്‍ ഫെയര്‍ഗ്രൗണ്ടില്‍ തുടക്കമായി.

വെര്‍ച്വല്‍ ലോകത്തെ വിവിധ സൊലൂഷനുകള്‍, റോബോട്ടിക്‌സ്, സ്വകാര്യ സര്‍ക്കാര്‍ മേഖലകളിലേക്കുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍, ഫോണുകള്‍, ആക്‌സസറികള്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന 80 ലധികം പ്രാദേശികവും ആഗോളവുമായ കമ്ബനികള്‍ എക്‌സിബിഷനില്‍ പങ്കാളികളാണ്.

വിവര സംവിധാനങ്ങള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും പ്രദര്‍ശിപ്പിക്കാനുള്ള ‘കുവൈത്ത് ഇന്റര്‍നാഷനല്‍ ടെക്‌നോളജി ഷോ’, ടെലികമ്യൂണിക്കേഷന്‍ ഗാഡ്‌ജെറ്റുകള്‍, സ്‌മാര്‍ട്ട്‌ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയുടെ നേരിട്ടുള്ള വില്‍പനയായ ‘കുവൈത്ത് ടെക് ഷോപ്പര്‍’എന്നിങ്ങനെ രണ്ട് ഇവന്റുകള്‍ എക്‌സ്‌പോയുടെ പ്രത്യേകതയാണ്.

എക്സിബിഷനില്‍ പ്രവേശനം സൗജന്യമാണ്. രാവിലെ സ്കൂള്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കും സാങ്കേതികവിദ്യയില്‍ താല്‍പര്യമുള്ളവര്‍ക്കും സെമിനാറുകളും നടന്നുവരുന്നു. ഈമാസം 11 വരെ തുടരുന്ന എക്സ്പോയില്‍ വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ഫെയര്‍ഗ്രൗണ്ടിലെ ഹാള്‍ നമ്ബര്‍ നാലില്‍, രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് എക്സ്പോ.

Next Post

യു.കെ: റോബോട്ടുകളുടെ ബോംബ് നിര്‍വീര്യമാക്കല്‍ ശ്രമം പാളി ബ്രിട്ടനില്‍ ബോംബ് പൊട്ടിത്തെറിച്ചു

Sat Feb 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി.ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പൊലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ […]

You May Like

Breaking News

error: Content is protected !!