കോഴിക്കോട്: മുൻ എംഎല്‍എ എംകെ പ്രേംനാഥിന്റെ മരണം – ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്: വടകര മുൻ എംഎല്‍എ എംകെ പ്രേംനാഥിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ പരാതി. ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കുടുംബാംഗങ്ങളാണ് പരാതി നല്‍കിയത്. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. അവശനിലയില്‍ എത്തിച്ചിട്ടും ചികിത്സ രേഖകള്‍ ഇല്ലെന്ന പേരില്‍ ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്‌തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് എംകെ പ്രേംനാഥ് അന്തരിച്ചത്.

വടകര മുൻ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു എംകെ പ്രേംനാഥ്. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്ബാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

Next Post

ഒമാന്‍: എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകി ദുരിതംപേറി മസ്കത്ത് യാത്രക്കാര്‍

Fri Oct 6 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം വൈകല്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്നുള്ള യാത്രക്കാര്‍ മസ്കത്തിലെത്തിയത് രണ്ടരമണിക്കൂര്‍ താമസിച്ച്‌. ബുധനാഴ്ച രാത്രി 11.50ന് പുറപ്പെട്ട് വ്യാഴാഴ്ച പുലര്‍ച്ചെ1.50ന് മസ്കത്തില്‍ എത്തേണ്ടതായിരുന്നു വിമാനം. എന്നാല്‍, പുറപ്പെടാൻ രണ്ടര മണിക്കൂര്‍ വൈകിയതോടെ അതിരാവിലെ അഞ്ച്മണിക്കാണ് യാത്രക്കാര്‍ മസ്കത്തിലെത്തിയത്. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനം […]

You May Like

Breaking News

error: Content is protected !!