യു.എസ്.എ: ഐ.എസ് തലവനെ അമേരിക്ക വധിച്ചു

ന്യൂ യോര്‍ക്: യൂറോപ്പില്‍ ആക്രമണം ആസൂത്രണം ചെയ്ത ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മുതിര്‍ന്ന നേതാവിനെ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ വധിച്ചതായി അമേരിക്കന്‍ സൈന്യം അറിയിച്ചു.

തിങ്കളാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഖാലിദ് അയ്ദ് അഹ്മദ് അല്‍ ജബൂരി കൊല്ലപ്പെട്ടതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല. അതേസമയം, ഐ.എസ് സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

വിദേശത്ത് ആക്രമണം നടത്താനുള്ള ഐ.എസിെന്റ പദ്ധതികള്‍ക്ക് തിരിച്ചടിയാണ് വധമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അഭിപ്രായപ്പെട്ടു. അതേസമയം, ഇയാള്‍ നടത്താനുദ്ദേശിച്ച ആക്രമണത്തിെന്റ വിശദാശങ്ങള്‍ യു.എസ് വെളിപ്പെടുത്തിയില്ല.

Next Post

യു.കെ: അമിതവേഗതയില്‍ വാഹനം ഓടിച്ചു, മന്ത്രിക്ക് ആറു മാസം ഡ്രൈവിങ് വിലക്ക്, 1639 പൗണ്ട് പിഴ

Thu Apr 6 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിയ്ക്കും പ്രജയ്ക്കുമൊക്കെ ട്രാഫിക് നിയമങ്ങള്‍ ഒരു പോലെയാണ്. അവിടെ മന്ത്രിമാരുടെ വാഹനവ്യൂഹമായാലും ഇളവില്ല . അത് പ്രധാനമന്ത്രിയായായാലും ശരി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് റിഷി സുനാക് വരെ പിഴ കൊടുക്കേണ്ടിവന്നു. ഇപ്പോഴിതാ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കിന് ആറു മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണ്. ഒപ്പം 1639 പൗണ്ട് […]

You May Like

Breaking News

error: Content is protected !!