യു.കെ: അമിതവേഗതയില്‍ വാഹനം ഓടിച്ചു, മന്ത്രിക്ക് ആറു മാസം ഡ്രൈവിങ് വിലക്ക്, 1639 പൗണ്ട് പിഴ

ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിയ്ക്കും പ്രജയ്ക്കുമൊക്കെ ട്രാഫിക് നിയമങ്ങള്‍ ഒരു പോലെയാണ്. അവിടെ മന്ത്രിമാരുടെ വാഹനവ്യൂഹമായാലും ഇളവില്ല . അത് പ്രധാനമന്ത്രിയായായാലും ശരി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് റിഷി സുനാക് വരെ പിഴ കൊടുക്കേണ്ടിവന്നു. ഇപ്പോഴിതാ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കിന് ആറു മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണ്. ഒപ്പം 1639 പൗണ്ട് പിഴയും. കഴിഞ്ഞ ആഗസ്തില്‍ നോര്‍ത്താംപ്ടണിന് അടുത്തുള്ള എം 1 റോഡില്‍ 40 മൈല്‍ (64 കി.മീ) മേഖലയില്‍ 68 മൈല്‍ (109 കി.മീ) വേഗതയില്‍ വാഹനമോടിച്ചതിനാണ് വിലക്ക്.

നോട്ടിങ്ഹാം ഷെയറിലെ നെവാര്‍ക്കില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. നോര്‍ത്താംപ്ടണ്‍ മജിസ്ട്രേറ്റ് കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്നലെ നടന്ന ക്ലോസ്ഡ് ഹിയറിങ്ങില്‍ മൊത്തം 1639 പൗണ്ട് പിഴയായി അടയ്ക്കാനും കോടതി ഉത്തരവിട്ടു. 1107 പൗണ്ട് പിഴയും 442 പൗണ്ട് സര്‍ചാര്‍ജും 90 പൗണ്ട്ചെലവും ഉള്‍പ്പെടെയാണ് പിഴ അടയ്ക്കേണ്ടത്. ലാന്‍ഡ് റോവര്‍ കാറാണ് മന്ത്രി ഓടിച്ചിരുന്നത്. ലിസ് ട്രസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളില്‍ 41 കാരനായ റോബര്‍ട്ട് ജെന്റിക്ക് പ്രവര്‍ത്തിച്ചിട്ടണ്ട്.

Next Post

ഒമാന്‍: മാര്‍ബര്‍ഗ് വൈറസ് - ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ

Sat Apr 8 , 2023
Share on Facebook Tweet it Pin it Email മാര്‍ബര്‍ഗ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ. യുടെ മുന്നറിയിപ്പ്. യു.എ.ഇ.യുടെ പ്രധാന വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയര്‍ലൈനാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഒമാന്‍ സര്‍ക്കാരും വിവിധ എയര്‍ലൈന്‍ അധികൃതര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് എമിറേറ്റ്‌സിന്റെയും മുന്നറിയിപ്പ്. മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നാണ് ഒമാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. […]

You May Like

Breaking News

error: Content is protected !!