ഒമാന്‍: മാര്‍ബര്‍ഗ് വൈറസ് – ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ

മാര്‍ബര്‍ഗ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ. യുടെ മുന്നറിയിപ്പ്. യു.എ.ഇ.യുടെ പ്രധാന വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയര്‍ലൈനാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.

വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഒമാന്‍ സര്‍ക്കാരും വിവിധ എയര്‍ലൈന്‍ അധികൃതര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് എമിറേറ്റ്‌സിന്റെയും മുന്നറിയിപ്പ്. മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നാണ് ഒമാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം.

യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 21 ദിവസത്തിനകം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കില്‍ ആരോഗ്യകേന്ദ്രത്തിലെത്തി സഹായം തേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Next Post

കുവൈത്ത്: ഇന്ത്യക്കാരടക്കം 9,000 പേരെ കുവൈത്ത് നാടുകടത്തി

Sat Apr 8 , 2023
Share on Facebook Tweet it Pin it Email മനാമ: 4,000 സ്ത്രീകള്‍ ഉള്‍പ്പെടെ 9,000ല്‍ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ക്രിമിനല്‍ കേസുകളിലും ക്രമക്കേടുകളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാടുകടത്തലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്കുപുറമേ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഈജിപത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാടുകടത്തി. നിലവില്‍, 700 പുരുഷന്മാരും സ്ത്രീകളും നാടുകടത്തല്‍ ജയിലിലുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇവരെയും നാടുകടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും സുരക്ഷാ […]

You May Like

Breaking News

error: Content is protected !!