
മനാമ: 4,000 സ്ത്രീകള്‍ ഉള്‍പ്പെടെ 9,000ല്‍ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ക്രിമിനല്‍ കേസുകളിലും ക്രമക്കേടുകളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാടുകടത്തലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്കുപുറമേ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഈജിപത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാടുകടത്തി.
നിലവില്‍, 700 പുരുഷന്മാരും സ്ത്രീകളും നാടുകടത്തല്‍ ജയിലിലുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇവരെയും നാടുകടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും സുരക്ഷാ വകുപ്പ് അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷനും പബ്ലിക് സെക്യൂരിറ്റി സെക്ടറുമാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത്.
