കുവൈത്ത്: ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കൈക്കൂലി കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ കുവൈത്ത് മിനിസ്റ്ററി ഓഫ് ഇന്‍റീരിയര്‍ വിഭാഗം അറസ്റ്റ് ചെയ്തു.

മൂന്ന് ആഴ്ചകള്‍ക്ക് മുമ്ബാണ് അല്‍ മത് ല ഏരിയയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ബംഗ്ലാദേശ് പൗരൻ കുത്തേറ്റ് മരിച്ചത്. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. കൈക്കൂലി നല്‍കാൻ വിസമ്മതിച്ചതിനാലാണ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ഖൈത്താൻ, വഫ്ര, ജലീബ്, അല്‍ മത്‌ല എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Next Post

യു.കെ: നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കും മുന്‍പ് രണ്ടു വട്ടം ആലോചിക്കുക

Fri Sep 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിച്ച നിരവധി പേര്‍ പണം തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് തകരാറുകളുണ്ടെന്ന് സമ്മതിച്ച് നാറ്റ് വെസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. സമീപദിവസങ്ങളില്‍ തങ്ങള്‍ നാറ്റ് വെസ്റ്റ് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ നിക്ഷേപിച്ച പണം അക്കൗണ്ടുകളിലെത്തിയില്ലെന്ന് എക്സിലൂടെ വെളിപ്പെടുത്തി നിരവധി പേരാണ് […]

You May Like

Breaking News

error: Content is protected !!