ഒമാൻ: വിദേശികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കോവിഡ് വാക്സിനുകള്‍ സൗജന്യമായി നൽകും

മസ്‌കത്ത്: വിദേശികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കാന്‍ ഒമാന്‍.സൗത്ത് അല്‍ ബതീന ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. നാളെ മുതലാണ് കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുക. റുസ്താഖ്, ബര്‍ക്ക മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വിദേശയാത്രയ്ക്ക് ഇനി പിസിആര്‍ നെഗറ്റീവ് അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ അറിയിച്ചിരുന്നു. ഒമാനില്‍ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരില്‍ നിന്നും പിസിആര്‍ സര്‍ട്ടിഫിക്കേറ്റിനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കിയിട്ടുണ്ട്.
അഞ്ചു റിയാല്‍ നിരക്കാണ് ഇതിനായി യാത്രക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്. പുതിയ തീരുമാനം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Next Post

ഒമാൻ: വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു

Sun Feb 20 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ് : ഒമാനില്‍ വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹൊഖൈനിലായിരുന്നു സംഭവം. മുങ്ങി മരിച്ചത് ഒരു ഏഷ്യന്‍ വനിതയാണെന്നാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലായെന്നും പ്രസ്താവനയില്‍ […]

You May Like

Breaking News

error: Content is protected !!