കുവൈത്ത്: കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 15 രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കൂടുതല്‍ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അല്‍ ദുറ കമ്ബനിയാണ് ഈ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ്, നേപ്പാള്‍, ഘാന, വിയറ്റ്നാം, യുഗാണ്ട, സിയറ ലിയോണ്‍, താൻസനിയ, കാമറൂണ്‍, മഡഗാസ്കര്‍, ഐവറി കോസ്റ്റ്, ബുറുണ്ടി, സിംബാബ്‌വെ, ഗിനി, മാലി, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക.

നേരത്തേ ഫിലിപ്പീൻസില്‍നിന്നുള്ളവര്‍ക്ക് റിക്രൂട്ടിങ് നിരോധനം ഏര്‍പ്പെടുത്തിയതും ചില രാജ്യങ്ങളില്‍നിന്നുള്ള വിസ നടപടികള്‍ നിര്‍ത്തലാക്കിയതും ഗാര്‍ഹിക തൊഴിലാളി മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.

Next Post

യു.കെ: യുകെയില്‍ മലയാളിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Thu Nov 23 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെറിയ കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ […]

You May Like

Breaking News

error: Content is protected !!