ഒമാൻ: ന്യൂന മര്‍ദം – ഒമാനില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുസന്ദം, ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങള്‍, അല്‍ ഹജർ പർവതനിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ മൂന്നു മീറ്റർ വരെ ഉയർന്നേക്കും.

തെക്കുകിഴക്കൻ കാറ്റിന്‍റെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടയാക്കും. ആവശ്യമായ മുൻകരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, 28ന് മറ്റൊരു ന്യൂനമർദം കൂടി രാജ്യത്തെ ബാധിച്ചേക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

Next Post

ഒമാൻ: ഡബ്ല്യു.എം.എഫ് ഒമാൻ നാഷനല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചുമതലയേറ്റു

Sun Feb 25 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനല്‍ കൗണ്‍സിലിന്‍റെ 2024 -2025 കാലത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. റൂവി സി.ബി.ഡി ഏരിയയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളില്‍ നടന്ന പരിപാടിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷൻ ഗ്ലോബല്‍ ചെയർമാനായി തിരഞ്ഞെടുത്ത ഡോ. ജെ. രത്നകുമാറിനെ ആദരിച്ചു. നാഷനല്‍ കോഓഡിനേറ്റർ സുനില്‍ കുമാറാണ് പൊന്നാട […]

You May Like

Breaking News

error: Content is protected !!