മസ്‌കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനല്‍ കൗണ്‍സിലിന്‍റെ 2024 -2025 കാലത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു.
റൂവി സി.ബി.ഡി ഏരിയയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളില്‍ നടന്ന പരിപാടിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷൻ ഗ്ലോബല്‍ ചെയർമാനായി തിരഞ്ഞെടുത്ത ഡോ. ജെ. രത്നകുമാറിനെ ആദരിച്ചു. നാഷനല്‍ കോഓഡിനേറ്റർ സുനില്‍ കുമാറാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. തുടർന്ന് പുതിയ ഭാരവാഹികള്‍ക്ക് ഡോ. രത്നകുമാർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
വേള്‍ഡ് മലയാളി ഫെഡറേഷൻ ഗ്ലോബല്‍ അംഗങ്ങളായ അമ്മുജം രവീന്ദ്രൻ (ഗ്ലോബല്‍ വൈസ് പ്രസിഡൻറ്), രാജൻ വി. കോക്കൂരി (ഗ്ലോബല്‍ മലയാളം കോഓഡിനേറ്റർ), സുധീർ ചന്ദ്രോത്ത് (ഗ്ലോബല്‍ ഐ.ടി ആൻഡ് എച്ച്.ആർ കോഓഡിനേറ്റർ), ഉല്ലാസ് ചേരിയൻ (മിഡില്‍ ഈസ്റ്റ് കോഓഡിനേറ്റർ), ജയാനന്ദൻ ( മിഡില്‍ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി), ബാബു തോമസ് (മിഡില്‍ ഈസ്റ്റ് മലയാളം ഫോറം കോർഡിനേറ്റർ), നീത്ത അനില്‍ (മിഡില്‍ ഈസ്റ്റ് മെംബർഷിപ് ഫോറം കോർഡിനേറ്റർ), പുതിയ കോർ കമ്മിറ്റി അംഗങ്ങളായ സുനില്‍ കുമാർ (നാഷനല്‍ കോഓഡിനേറ്റർ), ജോർജ് പി. രാജൻ (നാഷനല്‍ പ്രസിഡൻറ്), ഷേയ്ക്ക് റഫീഖ് (നാഷനല്‍ സെക്രട്ടറി), ജോസഫ് വലിയ വീട്ടില്‍ (ട്രഷറർ), പദ്മകുമാർ (മസ്‌കത്ത് സ്റ്റേറ്റ് പ്രസിഡന്റ്), നിമ്മി ജോസ് (നിസ്വ സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവരെയും ആദരിച്ചു. പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് സംബന്ധിച്ച ആരോഗ്യപ്രശ്ങ്ങളെക്കുറിച്ചുള്ള ആരോഗ്യ സെമിനാറില്‍ ഒമാൻ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ യൂറോളജി സ്പെഷലിസ്റ്റ് ഡോക്ടർ അരുണ്‍ ബാബു പനക്കല്‍ സംസാരിച്ചു. ഡബ്ല്യം.എം.എഫ് ഒമാൻ ഹെല്‍ത്ത് കോഓഡിനേറ്റർ ഡോക്ടർ ലാല്‍ കൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. പദ്മകുമാർ നന്ദി പറഞ്ഞു.