
ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍.
കൊലപാതകമെന്ന് സംശയിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്‌റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്‌നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്.
സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ 20, 21, 24, 27, 31, 41, 48 വയസ്സ് പ്രായമുള്ള ഏഴ് പേര്‍ കൂടി അറസ്റ്റിലായി. പ്രധാനപ്രതിയെ സംരക്ഷിച്ചുവെന്ന സംശയത്തിലാണ് ഇവരെ തീംസ് വാലി പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷസെബ് ഖാലിദിന് ജാമ്യം അനുവദിച്ചു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസ് കൈമാറണമെന്നും തീംസ് വാലി പോലീസ് അറിയിച്ചു.