യു.കെ: യുകെയിലെ റോഡുകളിലെ കുഴികള്‍ നികത്താനുള്ള ഫണ്ട് വെട്ടിക്കുറച്ചു, പുതിയ ഫണ്ട് കണ്ടെത്താന്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചേക്കും

ലണ്ടന്‍: യുകെയിലെ റോഡുകളിലെ വര്‍ധിച്ച് വരുന്ന കുഴികള്‍ നികത്തുന്നതിനും റോഡ് റിപ്പയറിംഗിനുമായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് റോഡുകളുടെ സ്ഥിതി അപകടകരമാക്കിയെന്ന് ആരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ദി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) രംഗത്തെത്തി. കുഴികള്‍ ഇല്ലാതാക്കുന്നതിനായി ഫണ്ട് ചെലവാക്കുന്നത് 13 വര്‍ഷങ്ങള്‍ക്കിടെ യുകെ പകുതിയായി വെട്ടിക്കുറച്ചുവെന്നും ഇതിനാല്‍ ഒഇസിഡിയില്‍ പെട്ട 13 പ്രധാനപ്പെട്ട രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുകെയിലെ റോഡുകളിലെ കുഴികള്‍ പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും എല്‍ജിഎ ആരോപിക്കുന്നു. റോഡിലെ കുഴികള്‍ നികത്താന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെങ്കില്‍ സര്‍ക്കാരിന് ഇന്ധന നികുതി അഥവാ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിക്കാമെന്ന നിര്‍ണായക നിര്‍ദേശവും എല്‍ജിഎ മുന്നോട്ട് വച്ചിട്ടുണ്ട്.യുഎസ്, ജപ്പാന്‍, ന്യൂസിലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങള്‍ റോഡുകളിലെ കുഴികള്‍ നികത്താനും മറ്റുമായി വകയിരുത്തിയ ഫണ്ടില്‍ ഇക്കാലത്തിനിടെ വര്‍ധനവ് വരുത്തിയപ്പോള്‍ യുകെ ഇത് വെട്ടിക്കുറച്ചത് റോഡിലെ കുഴികള്‍ അപകടകരമായ അവസ്ഥയിലെത്തുന്നതിന് കാരണമായെന്നും എല്‍ജിഎ ആരോപിക്കുന്നു. 2025 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടെ റോഡിലെ കുഴികള്‍ നികത്താനും മറ്റുമായി അഞ്ച് ബില്യണ്‍ പൗണ്ടിലധികം വകയിരുത്തിയിട്ടുണ്ടെന്നും ഇതിലൂടെ മില്യണ്‍ കണക്കിന് കുഴികള്‍ നികത്താന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ യുകെയിലെ റോഡ് ശൃംഖലയില്‍ അത്യാവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ചുരുങ്ങിയത് 14 ബില്യണ്‍ പൗണ്ടെങ്കിലും വേണ്ടി വരുമെന്നാണ് എല്‍ജിഎ നിര്‍ദേശിച്ചിരിക്കുന്നത്.യുകെയിലെ ലോക്കല്‍ റോഡ് മെയിന്റനന്‍സിനായി 2006ല്‍ നാല് ബില്യണ്‍ പൗണ്ട് വകയിരുത്തിയിരുന്നുവെന്നും എന്നാല്‍ 2019ല്‍ അത് രണ്ട് ബില്യണ്‍ പൗണ്ടായി വെട്ടിച്ചുരുക്കിയെന്നുമാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി)ല്‍ നിന്നുള്ള കണക്കുകളെ വിശകലനം ചെയ്യുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നാണ് എല്‍ജിഎ എടുത്ത് കാട്ടുന്നത്. ഇക്കാലത്തിനിടെ റോഡ് റിപ്പയറിംഗിനായുള്ള ഫണ്ടില്‍ യുകെയെ പോലെ വന്‍ വെട്ടിച്ചുരുക്കല്‍ നടത്തിയിരിക്കുന്നത് ഒഇസിഡി രാജ്യങ്ങളില്‍ ഇറ്റലിയും അയര്‍ലണ്ടും മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ കാലഘട്ടത്തില്‍ യുഎസ്, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രിയ, സ്വീഡന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ റോഡ് റിപ്പയറിംഗിനുളള ഫണ്ടില്‍ പകുതിയോളം വര്‍ധനവ് വരുത്തിയപ്പോഴാണ് യുകെ പകുതിയോളം വെട്ടിക്കുറച്ചിരിക്കുന്നത്.തല്‍ഫലമായി ഇവിടുത്തെ റോഡുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായിത്തീര്‍ന്നുവെന്നും എല്‍ജിഎ ആരോപിക്കുന്നു.

Next Post

ഒമാന്‍: ഒമാനില്‍ കനത്ത മഴ, വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു, രണ്ട് പേരെ കാണാതായി

Sun Aug 13 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്. വെള്ളപ്പാച്ചില്‍ ബുറേമി ഗവര്‍ണറേറ്റില്‍ മഹ്ദ വിലയത്തിലെ താഴ്വരയില്‍ രണ്ടു വാഹനങ്ങള്‍ ആണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് […]

You May Like

Breaking News

error: Content is protected !!