യു.കെ: വ്യാജ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് യുകെയില്‍ എത്തുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് നഴ്സിംഗിംഗ് ജോലിക്കായി ഇവിടേക്ക് ഓടി വരുന്ന ഇന്ത്യന്‍ നഴ്സുമാര്‍ അടക്കമുളളവരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.സൗജന്യ വിമാനടിക്കറ്റും കാല്‍ക്കാശ് ചെലവില്ലാത്ത താമസസൗകര്യവും മറ്റും വാഗ്ദാനം ചെയ്താണ് റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ നഴ്സുമാരെ ഇവിടേക്കെത്തിക്കുന്നത്. എന്നാല്‍ ഇവിടെയെത്തി ജീവിതം തുടങ്ങുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇവര്‍ തിരിച്ചറിയുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വര്‍ധിച്ച് വീട്ട് വാടകയും മറ്റ് ജീവിതച്ചെലവുകളും താങ്ങാനാവാതെ ഈ നഴ്സുമാര്‍ കടുത്ത ബുദ്ധിമുട്ടിലായിരിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യുകെയില്‍ ആദ്യമായെത്തുന്ന നഴ്സുമാര്‍ക്ക് തുടക്കത്തില്‍ നാല് മുതല്‍ ആറാഴ്ച വരെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ താല്‍ക്കാലികമായി താമസിക്കാന്‍ ഇടം ഒരുക്കാറുണ്ട്. ഇവിടെ താമസിച്ച് കൊണ്ട് അവര്‍ സ്വന്തം നിലയില്‍ കിടപ്പാടം കണ്ടെത്തിക്കൊള്ളണമെന്നാണ് നിയമം. തുടക്കത്തില്‍ ഇവിടെയെത്തുന്ന നഴ്സുമാര്‍ ഇവിടുത്തെ സമൂഹവുമായി ഇഴുകി ചേരാന്‍ തന്നെ മാനസികമായി ഏറെ പാടുപെടുന്നുണ്ട്.

കൂടാതെ ഇവിടുത്തെ എക്സാമിനായി തയ്യാറെടുക്കുന്നതിന്റെ മാനസിക സമ്മര്‍ദവും ഇവരെ അലട്ടാറുണ്ട്. അതിനിടെ കിടപ്പാടം അന്വേഷിച്ച് കണ്ടെത്തുകയെന്നത് ഇവര്‍ക്ക് കടുത്ത വെല്ലുവിളിയായിത്തീരുന്നുവെന്ന ആശങ്കയും ശക്തമാണ്. യുകെയില്‍ വാടക വീടുകളുടെ ദൗര്‍ലഭ്യമേറി വരുകയും തല്‍ഫലമായി വാടക അനുദിനം വര്‍ധിച്ച് വരുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ പുതിയ നഴ്സുമാര്‍ ഏറെ പാടുപെടുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നത്. യുകെയിലേക്കുള്ള റിക്രൂട്ട്മെന്റ് വേളയില്‍ ഇന്ത്യന്‍ നഴ്സുമാരോട് ബാന്‍ഡ് 5ന്റെ കാര്യമാണ് ഏജന്റുമാര്‍ എടുത്ത് കാട്ടാറുള്ളത്. 28,000 പൗണ്ട് മുതല്‍ 34,000 പൗണ്ട് വരെ ശമ്പളവാഗ്ദാനമേകി ഇവരെ മോഹിപ്പിക്കുമ്പോഴും ഈ പണം കൊണ്ട് നിലവിലെ സാഹചര്യത്തില്‍ യുകെയില്‍ എങ്ങനെയാണ് ജീവിച്ച് പോകുകയെന്ന കാര്യം ഇവര്‍ നഴ്സുമാരോട് മറച്ച് വയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണം ശക്തമാണ്. യുകെയില്‍ വര്‍ധിച്ച ജീവിതച്ചെലവിനെക്കുറിച്ച് വെളിപ്പെടുത്താതെ ഇന്ത്യന്‍ നഴ്സുമാരെ വഞ്ചിക്കുകയാണ് ഏജന്റുമാര്‍ ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ബ്രിട്ടീഷ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് (ബിഐഎന്‍എ) ചെയര്‍മാന്‍ മാരിമുത്തു കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്.

Next Post

ഒമാന്‍: സലാല കൊടുങ്ങല്ലൂര്‍ സൗഹൃദക്കൂട്ടം കുടുംബസംഗമം

Sat Jun 3 , 2023
Share on Facebook Tweet it Pin it Email സലാല: ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ഡോ. അബൂബക്കര്‍ സിദ്ദീഖിനെ കൊടുങ്ങല്ലൂര്‍ സൗഹൃദ കൂട്ടം ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയാണ്‌ ഡോ. സിദ്ദീഖ്. ലുബാന്‍ പാലസ് ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ കോണ്‍സുലാര്‍ ഏജന്റ് ഡോ. സനാതാനന്‍ ഡോ. അബൂബക്കര്‍ സിദ്ദീഖിന്‌ ഉപഹാരം കൈമാറി. ചടങ്ങില്‍ രാകേഷ് കുമാര്‍ ഝ, റുഖിയ ടീച്ചര്‍, ഡോ. സമീറ […]

You May Like

Breaking News

error: Content is protected !!