കുവൈത്ത്: സംശയമുള്ള പണമിടപാടുകള്‍ 10 ദിവസത്തില്‍ അറിയിക്കണം – കുവൈത്ത് കേന്ദ്ര ബാങ്ക്

കുവൈത്തില്‍ സംശയാസ്പദമായ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പണമിടപടുകളില്‍ അതീവ സൂക്ഷ്മത പാലിക്കണമെന്നും പറഞ്ഞു. കരിമ്ബട്ടികയില്‍പെട്ട രാജ്യങ്ങളിലേക്കു ഇടപാടു നടത്തിയവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിനു ധനസഹായം നല്‍കല്‍ എന്നിങ്ങനെ 3 വര്‍ഷത്തിനിടെ നടന്ന സംശയാസ്പദ ഇടപാടുകളെക്കുറിച്ച്‌ വിവരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിനെ അറിയിക്കണം. ഉപഭോക്താക്കളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം അയയ്ക്കുന്നതിനെതിരെ കുവൈത്ത് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരം പണമിടപാടുകളിന്മേലുള്ള പ്രത്യാഘാതം വ്യക്തി ഏറ്റെടുക്കേണ്ടിവരുമെന്നും സെന്‍ട്രല്‍ ബാങ്ക് ഓര്‍മിപ്പിച്ചു.

Next Post

യു:എസ്:എ: കാലിഫോര്‍ണിയയിലെ ഏഷ്യന്‍ നഗരത്തില്‍ വന്‍ വെടിവയ്പ്പ് - മരണസംഖ്യ 10 ആയി ഉയര്‍ന്നു

Sun Jan 22 , 2023
Share on Facebook Tweet it Pin it Email പുതുവത്സര ആഘോഷത്തെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ഒരു ബോള്‍റൂം ഡാന്‍സ് ക്ലബ്ബില്‍ ഒരു തോക്കുധാരി 10 പേരെ കൊല്ലുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ മേയര്‍ ഞായറാഴ്ച പറഞ്ഞു, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി, അവരുടെ അവസ്ഥ ഗുരുതരമാണ്. മോണ്ടെറി പാര്‍ക്ക് നഗരത്തില്‍ 10 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി അദ്ദേഹം […]

You May Like

Breaking News

error: Content is protected !!