കുവൈത്ത്: പ്രവാസികളേ…പണിവരുന്നുണ്ട് ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി കുവൈത്ത്

എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കിയും മറ്റ് നടപടികളിലൂടെയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്.

സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. പ്രവാസി ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു.ഈ തീരുമാനം 2023 ഏപ്രില്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ സാധാരണക്കാരായ പ്രവാസികളാണ് നടപടികള്‍ കടുപ്പിക്കുന്നത് മൂലം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.ട്രാഫിക് നിയമലംഘനത്തിനെതിരെ കര്‍ശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസൻസുകള്‍ റദ്ദാക്കി.

പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ്‌ ലൈസൻസുകളുടെ പരിശോധന തുടരുമെന്നാണ് സൂചന. പോയന്റ്‌ സമ്ബ്രദായ പ്രകാരമാണ് കുവൈത്തില്‍ ലൈസൻസുകള്‍ റദ്ദാക്കിയത്. ഒരുവര്‍ഷത്തിനിടെ 14 ല്‍ കൂടുതല്‍ ബ്ലാക്ക് പോയന്റുകള്‍ ലഭിച്ചാല്‍ ആദ്യതവണ ഒരു മാസത്തേക്കും, രണ്ടാം തവണ 12 പോയന്റുകള്‍ കിട്ടിയാല്‍ ആറുമാസവും, മൂന്നാം തവണ 10 പോയന്റുകള്‍ എത്തിയാല്‍ ഒമ്ബതുമാസവും, നാലാമത്തെ തവണ എട്ട് പോയന്റ് രേഖപ്പെടുത്തിയാല്‍ ഒരു വര്‍ഷവും, അഞ്ചാം തവണ ആറ് പോയന്റുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസുകള്‍ സ്ഥിരമായും റദ്ദാക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഈ വര്‍ഷം ഇതുവരെയായി 1220 ലൈസൻസുകളാണ് റദ്ദാക്കിയത്.

Next Post

യു.കെ: യുകെ മലയാളി ജോയിസി ജോണിന് ബ്രിട്ടന്റെ ഉന്നത പദവി

Sat Jun 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതി പട്ടികയില്‍ ഒരു യുകെ മലയാളി വനിത കൂടി ഉള്‍പ്പെട്ടു. തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയിസി ജോണിനാണ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) ബഹുമതി ലഭിച്ചത്. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ […]

You May Like

Breaking News

error: Content is protected !!