യു.കെ: മോശം വീടാണെങ്കില്‍ വീട്ടുടമയുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാം

ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. ഓര്‍ബിറ്റ് ഹൗസിംഗ്, ലാംബെത്ത് കൗണ്‍സില്‍, ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ക്കാണ് ഉത്തരം തേടുന്നത്. പരാതികള്‍ ലഭിച്ചിട്ടും പ്രതികരിക്കാനോ, പരിഹാരം കാണാനോ ഈ ലാന്‍ഡ്ലോര്‍ഡ്സിന് സമരം ലഭിച്ചില്ല. ഇവര്‍ വാടകയ്ക്ക് താമസിക്കുന്നവരെ കൈവിടുകയാണ് ചെയ്തതെന്ന് ഗോവ് പ്രതികരിച്ചു. ആളുകളുടെ പരാതി അവഗണിച്ചുവെന്നത് തെറ്റായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2022-23ല്‍ 574,000 പൗണ്ട് നഷ്ടപരിഹാരമാണ് മോശം പ്രകടനം മൂലം ലാന്‍ഡ്ലോര്‍ഡിന് നല്‍കേണ്ടി വരിക. ഇത്തരം അവസ്ഥകളില്‍ പരാതിയുള്ളവര്‍ ഹൗസിംഗ് ഓംബുഡ്സ്മാന് പരാതി നല്‍കണം.

ഇതിനിടെ ഒടിടി സേവനങ്ങളുടെ പാസ്വേര്‍ഡുകള്‍ പങ്കുവെക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ബ്രിട്ടണ്‍ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് തുടങ്ങിയ ഒടിടി സേവനങ്ങളുടെ പാസ്വേര്‍ഡുകള്‍ പങ്കുവെക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്നാണ് ഐപിഒ പറയുന്നത്. ”വിനോദ മേഖലയില്‍ പൈറസി ഒരു വലിയ പ്രശ്‌നമാണ്. ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങള്‍ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും ടെലിവിഷന്‍ പരിപാടികളും സിനിമകളുമൊക്കെ സബ്‌സ്‌ക്രിപ്ഷന്‍ ഫീ നല്‍കാതെ ആസ്വദിക്കുന്നതും പകര്‍പ്പവകാശ ലംഘനനാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ തെറ്റു ചെയ്യുകയാവാം.”- ഐപിഒ പറയുന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ കണക്ക് പ്രകാരം പാസ്വേര്‍ഡുകള്‍ പങ്കുവെക്കുന്നത് വഴി ലോകമെമ്പാടും 100 മില്ല്യണിലധികം വീടുകളില്‍ സൗജന്യമായി തങ്ങളുടെ കണ്ടന്റുകള്‍ ആസ്വദിക്കപ്പെടുന്നുണ്ട്.

Next Post

ഒമാൻ: വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി

Fri Jan 6 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി ഒമാന്‍.ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യത്തിലെ നിരക്കുകള്‍തന്നെ ഈടാക്കും. കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 […]

You May Like

Breaking News

error: Content is protected !!