ഒമാൻ: വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി

വിദേശ നിക്ഷേപകരുടെ കോവിഡ് കാല ഫീസിളവുകള്‍ ഒഴിവാക്കി ഒമാന്‍.ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങള്‍ക്ക് 2021 ആദ്യത്തിലെ നിരക്കുകള്‍തന്നെ ഈടാക്കും.

കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യല്‍ രജിസ്ട്രേഷനുള്ള നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ഈ നിരക്കുകള്‍തന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും 3000 റിയാലിന് പകരം 96 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഇളവ് ഒഴിവാക്കിയതോടെ ജൂണ്‍ ഒന്നുമുതല്‍ വീണ്ടും ഫീസ് 3000 റിയാലിലെത്തും.

Next Post

ഒമാൻ: അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് - ആദ്യ മത്സരത്തില്‍ ഒമാന്‍ വെള്ളിയാഴ്ച കളത്തിലിറങ്ങും

Fri Jan 6 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഇറാഖില്‍ നടക്കുന്ന അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ വെള്ളിയാഴ്ച കളത്തിലിറങ്ങും. ബസ്‌റ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇറാഖാണ് എതിരാളികള്‍. ഒമാന്‍ സമയം രാത്രി 7.45നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുമ്ബേ കോച്ച്‌ ബ്രാങ്കോ ഇവാങ്കോവിച്ചിന് ടീം ഇറാഖില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഒമാനിലെയും സൗദിയിലേയും ക്യാമ്ബ് […]

You May Like

Breaking News

error: Content is protected !!