ഒമാൻ: അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് – ആദ്യ മത്സരത്തില്‍ ഒമാന്‍ വെള്ളിയാഴ്ച കളത്തിലിറങ്ങും

മസ്കത്ത്: ഇറാഖില്‍ നടക്കുന്ന അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ വെള്ളിയാഴ്ച കളത്തിലിറങ്ങും. ബസ്‌റ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇറാഖാണ് എതിരാളികള്‍. ഒമാന്‍ സമയം രാത്രി 7.45നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുമ്ബേ കോച്ച്‌ ബ്രാങ്കോ ഇവാങ്കോവിച്ചിന് ടീം ഇറാഖില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഒമാനിലെയും സൗദിയിലേയും ക്യാമ്ബ് പൂര്‍ത്തിയാക്കിയാണ് ടീം ഇറാഖില്‍ എത്തിയിട്ടുള്ളത്. ആദ്യകളിയില്‍തന്നെ ജയിച്ചുകയറി മുന്‍തൂക്കം നേടാനാകും ഒമാന്‍ ഇന്ന് ശ്രമിക്കുക. അതേസമയം, ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ മുന്‍പന്തിയിലുള്ള ഇറാഖ് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. ലോക റാങ്കിങ്ങില്‍ ആതിഥേയര്‍ക്ക് 67ാം സ്ഥാനമാണെങ്കില്‍ 75ാം സ്ഥാനത്താണ് ഒമാന്‍. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഒമാനായിരുന്നു വിജയം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23ന് ആയിരുന്നു മത്സരം. മുഴുവന്‍ സമയത്ത് ഒരു ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ പെനാല്‍ട്ടിയിലൂടെ ഒമാന്‍ വിജയം സ്വന്തമാക്കിയിരുന്നു (4-3).

അടുത്തകാലത്തായി ഒമാന്‍ ടീം നടത്തിയ പ്രകടനങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. കഴിഞ്ഞമാസം ദുബൈയില്‍ സിറിയക്കെതിരെ നടന്ന രണ്ട് സന്നാഹമത്സരത്തിലും റെഡ് വാരിയേഴ്സ് വിജയിച്ചിരുന്നു. ആദ്യകളിയില്‍ 2-1നും രണ്ടാം കളിയില്‍ ഏകപക്ഷീയമായ ഒരുഗോളിനുമാണ് സിറിയയെ തോല്‍പിച്ചത്. ലോകകപ്പിന് മുന്നോടിയായി ഒമാനിലെത്തിയ ജര്‍മനിയെ വിറപ്പിക്കുകയും ചെയ്തിരുന്നു. കളിയില്‍ ഒരു ഗോളിന് ജര്‍മനി കഷ്ടിച്ച്‌ ജയിക്കുകയായിരുന്നു.

സമ്മര്‍ദമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഒമാന്‍ പരിശീലകന്‍ ബ്രാങ്കോ ഇവാങ്കോവിച്ച്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രൂപ് എയില്‍ ആതിഥേയര്‍ക്കുപുറമെ ഒമാന്‍, യമന്‍, സൗദി അറേബ്യ എന്നീ ടീമുകളാണുള്ളത്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നിവരാണ് ഗ്രൂപ് ബിയില്‍.

ജനുവരി ഒമ്ബതിന് യമനുമായും 12ന് സൗദിയുമായാണ് ഒമാന്റെ അടുത്ത മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളില്‍നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. ജനുവരി 16ന് ആണ് സെമി പോരാട്ടം. 19ന് ആണ് ഫൈനല്‍. അറബ് ഗള്‍ഫ് കപ്പിന്‍റെ 25ാമത് പതിപ്പാണ് ഇറാഖില്‍ നടക്കുന്നത്. കഴിഞ്ഞ തവണ ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പില്‍. ബഹ്റൈന്‍ ആയിരുന്നു കിരീടം ചൂടിയത്. 2009ലും 2017-2018 സീസണിലും ഒമാന്‍ കിരീടം നേടിയിരുന്നു.

Next Post

കുവൈത്ത്: കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് മുപ്പതിനായിരത്തിലധികം പ്രവാസികളെന്ന് റിപ്പോര്‍ട്ട്

Fri Jan 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിലധികം പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിന എണ്ണം കണക്കിലെടുത്താല്‍ ഒരു ദിവസം 82 പ്രവാസികളെ വീതം നാടുകടത്തിയതായിട്ടാണ് ശരാശരി കണക്ക്. ഇവരില്‍ 660 പേര്‍ മാത്രമാണ് കോടതി വിധി പ്രകാരം ‍ നാടുകടത്തപ്പെട്ടത്. ബാക്കിയുള്ളവരെ നിയമലംഘനങ്ങളുടെ പേരിലും മറ്റ് കുറ്റകൃത്യങ്ങളുടെ പേരിലുമാണ് നാടുകടത്തിയിരിക്കുന്നത്. മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവര്‍, മോഷണം, സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, […]

You May Like

Breaking News

error: Content is protected !!