ഒമാന്‍: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ഒമാനിലേക്ക് വിസ ഇനി എളുപ്പത്തില്‍, അറിയേണ്ട കാര്യങ്ങള്‍

മസ്‌ക്കറ്റ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍. വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി മാറ്റിയിരിക്കുകയാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം.

കമ്ബനികള്‍ക്കും വ്യക്തികള്‍ക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി സ്വയം അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. റെസ്ിഡന്‍സി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവയ്ക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം സാഹായിക്കും.

ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്ടിവേറ്റായ മൊബൈല്‍ നമ്ബര്‍ ഉണ്ടായിരിക്കണം. ഒ ടി പി അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഈ നമ്ബറിലേക്കാണ് എത്തുക. വെബ്‌സൈറ്റില്‍ കയറി ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. ബാക്കി എല്ലാ നടപടികളും പഴയതുപോലെ തന്നെയായിരിക്കും.

പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍ സ്വയം അപേക്ഷിക്കാന്‍ സാധിക്കുമെന്നതാണ്. മുമ്ബ് സനദ് ഓഫീസില്‍ പോയി വേണം അപേക്ഷിക്കാന്‍. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് സനദ് ഓഫീസിലൂടെയും വിസ മെഡിക്കലിന് അപേക്ഷിക്കാവുന്നതാണ്. പുതിയ സംവിധാനത്തിലൂടെ സുതാര്യത വര്‍ദ്ധിപ്പിക്കാനും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമുള്ള അധ്വാനം ലാഭിക്കാനാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Next Post

കുവൈത്ത്: പാര്‍സലുകളുടെ പേരിലും തട്ടിപ്പ്

Wed May 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്ത് പാര്‍സലുകളുടെ പേരിലും തട്ടിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുതെന്നും കമ്യൂണിക്കേഷൻ മന്ത്രാലയം അഭ്യര്‍ഥിച്ചു. പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ അടക്കണമെന്നും അറിയിച്ചാണ് പുതിയ തട്ടിപ്പ്. ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകള്‍ വഴിയും തട്ടിപ്പുസംഘം ഇത്തരം സന്ദേശങ്ങള്‍ അയക്കും. പണം നല്‍കുന്നതിനായി ലിങ്കുകളുമുണ്ടാകും. പണം അടച്ച്‌ സാധനങ്ങള്‍ കാത്തിരുന്നാല്‍ ഒന്നും […]

You May Like

Breaking News

error: Content is protected !!