കോഴിക്കോട്: പേരാമ്ബ്രയില്‍ ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി വയനാട്ടില്‍ പിടിയില്‍. കൂത്താളി പാറേമ്മല്‍ മുഹമ്മദ് അസ്ല(28) മാണ് പിടിയിലായത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. എരട്ടൂരില്‍ പെട്രോള്‍ പമ്ബിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപേകാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
വിദേശത്തേക്ക് കടന്ന ഇയാള്‍ തിരികെ മുംബൈയിലെത്തുകയും തിരികെ വയനാട് വഴി കര്‍ണാടകയിലേക്ക് മുങ്ങാന്‍ ശ്രമിക്കവെ പേരാമ്ബ്ര പോലീസിന്റെ പിടിയിലാകുകയായിരുന്നു. എസ്.ഐ സുജിലേഷാണ് കേസ് അന്വേഷിക്കുന്നത്. പേരാമ്ബ്ര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.