കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ് കുവൈത്ത് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. സാല്‍മിയ മെട്രോ മെഡിക്കല്‍ കെയറില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട ക്യാമ്ബില്‍ കുവൈത്തിലെ വിവിധ ഏരിയയില്‍ നിന്നും മുന്നൂറോളം പേര്‍ പങ്കെടുത്തു.

ട്രാസ്ക് സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ ജയേഷ് എങ്ങണ്ടിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ആന്റോ പാണേങ്ങാടൻ മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്തു.

എല്ലാ പ്രവാസികള്‍ക്കും മെഡിക്കല്‍ ക്യാമ്ബ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ചാരിതാര്‍ഥ്യം നിറഞ്ഞ അനുഭവമാണെന്നും സാല്‍മിയ മെട്രോ കെയര്‍ അധികൃതരോടുള്ള നന്ദിയും അദ്ദേഹം പറഞ്ഞു. മെട്രോ മെഡിക്കല്‍ ഗ്രൂപ് മാനേജര്‍ ഫെസല്‍ ഹംസ, ട്രാസ്ക് ജനറല്‍ സെക്രട്ടറി ഹരി കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ജാക്സണ്‍ ജോസ് നന്ദി പറഞ്ഞു.

Next Post

യു.കെ: 31 വയസ്സുള്ള മലയാളി യുവാവ് ലണ്ടനില്‍ മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് കിടപ്പു മുറിയില്‍

Sun Jun 25 , 2023
Share on Facebook Tweet it Pin it Email ലണ്ടനിലുള്ള എപ്സ്മില്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സുകാരന്‍ വിജേഷാണു മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്നു. വിജേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വല്‍സനാണ് മകന്റെ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എപ്‌സാമിലും ക്രോയ്ഡോണിലും ഇവര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തുക്കളുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് കൃഷ്ണന്‍ വല്‍സന്റേത്. മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം […]

You May Like

Breaking News

error: Content is protected !!