കുവൈത്ത്: നഴ്സിങ് ജീവനക്കാര്‍ക്ക് അലവൻസ് വര്‍ധിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്രതിമാസ അലവൻസ് വര്‍ധിപ്പിച്ചു.

ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിര്‍ദേശപ്രകാരമാണ് 50 ദീനാറിന്‍റെ ശമ്ബളവര്‍ധന നടപ്പാക്കിയത്. കാറ്റഗറി എ, ബിയില്‍പെട്ട പത്തായിരത്തോളം നഴ്സുമാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. നേരത്തേ 599 കുവൈത്തി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍നിന്ന് ബിയിലേക്കും ഉയര്‍ത്തിയിരുന്നു. ഇതോടെ 697 കുവൈത്തി നഴ്സുമാര്‍ക്ക് വര്‍ധിപ്പിച്ച അലവൻസിന് അര്‍ഹത ലഭിക്കും. 4290 പ്രവാസി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്കും 3702 നഴ്സുമാരെ കാറ്റഗറി സിയില്‍നിന്ന് കാറ്റഗറി ബിയിലേക്കും ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. വേതനവര്‍ധന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും.

Next Post

യു.കെ: കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍

Tue Oct 17 , 2023
Share on Facebook Tweet it Pin it Email കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു […]

You May Like

Breaking News

error: Content is protected !!