കുവൈത്ത്സിറ്റി: പാർക്കില്‍ ബാർബിക്യൂ ചെയ്തതിന് സ്വദേശിക്ക് കനത്ത പിഴ ചുമത്തി പരിസ്ഥിതി പൊലീസ്. സാല്‍മിയ ഗാർഡനിലാണ് കുവൈത്തി പൗരൻ അനധികൃതമായി ബാർബിക്യൂ ചെയ്തത്.
തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു. പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യൂ ഉള്‍പ്പെടെ പാചകത്തിന് പ്രത്യേക സ്ഥലങ്ങളുണ്ട്. അനുവദിച്ച സ്ഥലങ്ങളില്‍ അല്ലാതെ ബാർബിക്യൂ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
പാരിസ്ഥിതിക നിയമ ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. പരിസ്ഥിതി മാലിന്യം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് പൊതുസ്ഥലങ്ങളില്‍ പാചകം നിരോധിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 500 മുതല്‍ 700 ദിനാർ വരെ പിഴ ചുമത്തും. നടപടികള്‍ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നിയമലംഘനങ്ങള്‍ തടയാനും സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.