യു.എസ്.എ: ‘ഭക്ഷണം കഴിക്കാന്‍ മടി കാണിച്ചു’ കുട്ടികളെ മുഖംമൂടി ധരിച്ച്‌ ഭീഷണിപ്പെടുത്തി ഡേ കെയര്‍ ജീവനക്കാരി

മിസിസ്സിപ്പിയിലെ ലിറ്റില്‍ ബ്ലെസിങ് ഡേ കെയറിലാണ്‌ സംഭവം. സംഭവത്തില്‍ ഡേ കെയറിലെ അഞ്ചു ജീവനക്കാര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരി മുഖംമൂടി ധരിച്ചെത്തിയത്. കുട്ടികളെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മുഖംമൂടി ധരിച്ച്‌ കുട്ടികളെ ഭയപ്പെടുത്തുകയും കുട്ടികള്‍ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

സംഭവത്തില്‍ സിയേര മക്കാന്‍ഡില്‍സ്, ഓസ് അന്ന കില്‍ബേണ്‍, ഷീന്‍ ഷെല്‍ട്ടണ്‍. ജെന്നിഫര്‍ ന്യൂമാന്‍, ട്രേസി ഹ്യൂസ്റ്റണ്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാല പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.

ഭക്ഷണം കഴിക്കുന്ന സമയത്ത് മടി കാണിച്ച കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ആരെയും വേദനിപ്പാക്കാനായിരുന്നില്ല നടപടിയെന്നും ജീവനക്കാരി പറഞ്ഞു. സഹപ്രവര്‍ത്തകനെ ഭയപ്പെടുത്താനായി വാങ്ങിയ മുഖം മൂടിയായിരുന്നു ഇത് എന്നും കുട്ടികളെ അനുസരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ അങ്ങനെ ചെയ്തതെന്നും ജീവനക്കാരി പറഞ്ഞു.

Next Post

യു.കെ: ഇന്ത്യക്കാരന്‍ ബ്രിട്ടന്‍ ഭരിക്കുമോ?

Fri Oct 21 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ്സ് രാജിവെച്ചതോടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ വരുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കണ്‍സര്‍വേറ്റീവ് നേതാവും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിന് നറുക്കുവീഴാന്‍ സാധ്യതയേറെയാണ്. കണ്‍സര്‍വേറ്റീവ് നേതാക്കളായ സുവെല്ല ബ്രേവര്‍മാന്‍, പെന്നി മൊര്‍ഡോന്റ് എന്നിവര്‍ക്കും സാധ്യതയുണ്ട്. അതേസമയം, സുവെല്ല ബ്രേവര്‍മാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നയാളാണ്. കുടിയേറ്റ വിഷയത്തിലെ അവരുടെ […]

You May Like

Breaking News

error: Content is protected !!