യു.കെ: ഇന്ത്യക്കാരന്‍ ബ്രിട്ടന്‍ ഭരിക്കുമോ?

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ്സ് രാജിവെച്ചതോടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ വരുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കണ്‍സര്‍വേറ്റീവ് നേതാവും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിന് നറുക്കുവീഴാന്‍ സാധ്യതയേറെയാണ്. കണ്‍സര്‍വേറ്റീവ് നേതാക്കളായ സുവെല്ല ബ്രേവര്‍മാന്‍, പെന്നി മൊര്‍ഡോന്റ് എന്നിവര്‍ക്കും സാധ്യതയുണ്ട്.

അതേസമയം, സുവെല്ല ബ്രേവര്‍മാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നയാളാണ്. കുടിയേറ്റ വിഷയത്തിലെ അവരുടെ അതിതീവ്ര നിലപാടിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. അതിനാല്‍ റിഷി സുനകിനാണ് കൂടുതല്‍ സാധ്യത.

പാര്‍ട്ടിയിലെ ഹിതപരിശോധനക്ക് ശേഷമാണ് ആരാകും പ്രധാനമന്ത്രിയാകുകയെന്ന് വ്യക്തമാകൂ. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സമയത്ത് നടന്ന ഹിത പരിശോധനയില്‍ റിഷി സുനക് മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, അന്തിമ ഫലം ലിസ് ട്രസ്സിന് അനുകൂലമായിരുന്നു.

മുന്‍ ചാന്‍സലര്‍ കൂടിയായ റിഷി സുനകിന് നിലവില്‍ 13 പേരുടെ പിന്തുണയുണ്ട്. ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡാന്റ്, പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലസി എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് ടോറി നേതാക്കള്‍. ഈയടുത്ത് നടന്ന കണ്‍സര്‍വേറ്റീവ് നേതൃ തിരഞ്ഞെടുപ്പില്‍ പെന്നിക്ക് ഒന്‍പത് വോട്ടുകളാണ് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് വന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും 42കാരനായ റിഷി സുനക്. എന്നാല്‍, വംശീയ രാഷ്ട്രീയത്തില്‍ ഊറ്റംകൊള്ളുന്ന പുതിയ ലോകക്രമത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അതിന് തയ്യാറാകുമോയെന്നത് സംശയകരമാണ്.

Next Post

കുവൈറ്റ്‌: മലപ്പുറം ജില്ലാ അസോസിയേഷന്‍ കുവൈറ്റ് മൊബൈല്‍ ഐഡി കാര്‍ഡും മെ‍‍ഡക്‌സ് മെഡിക്കല്‍ കെയര്‍ പ്രൈവിലാജ് കാര്‍ഡും പുറത്തിറക്കി

Sat Oct 22 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്:മലപ്പുറം ഡിസ്ട്രിക്‌ട് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (MAK) അംഗങ്ങളുടെ ദീര്‍ഘാകാല ആവശ്യമായിരുന്ന മൊബൈല്‍ ഐഡി കാര്‍ഡും കുവൈറ്റ്‌ ഫഹാഹീല്‍ മെ‍‍ഡക്‌സ് ഹോസ്പിറ്റലുമായി സഹകരിച്ചു അംഗങ്ങള്‍ക്ക് പ്രൈവിലാജ് കാര്‍ഡും നല്‍കി. ഈ വര്‍ഷത്തെ ഈദ് – ഓണം ആഘോഷമായ ഈണം 22ലെ നിറഞ്ഞ സദസ്സില്‍ മുഖ്യാതിഥിയും മെയിന്‍ സ്പോണ്‍സറുമായ മെ‍‍ഡക്‌സ് മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി മുഹമ്മദ് അലി, […]

You May Like

Breaking News

error: Content is protected !!