യു.കെ: ബ്രിട്ടനില്‍ പ്രൈവറ്റ് വാടക അതിവേഗം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ പ്രൈവറ്റ് വാടക കഴിഞ്ഞ മാസം അതിവേഗം കുതിച്ചുയര്‍ന്നതായി കണക്കുകള്‍. 2016 ജനുവരി മുതല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമാണ് ഈ കുതിപ്പ്. യുകെയില്‍ ഉടനീളം വാടക 5.1% വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. വെയില്‍സിലും, സ്‌കോട്ട്ലണ്ടിലുമാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജനങ്ങളുടെ പ്രതിമാസ ചെലവുകളില്‍ ഹൗസിംഗ് ചെലവുകളാണ് ഭൂരിഭാഗം വരുമാനവും തിന്നുന്നത്. അതിനാല്‍ വാടക വര്‍ദ്ധന കുത്തനെ ഉയരുന്നത് ബജറ്റുകളില്‍ സാരമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിരക്കുകള്‍ മൂലം ഭവനവില വര്‍ദ്ധനവുകള്‍ മെല്ലെപ്പോക്കിലാണ്.

മേയ് മാസത്തില്‍ യുകെയിലെ ഭവനവില 1.9% ഉയര്‍ന്നിരുന്നു. ഏപ്രില്‍ മാസത്തിലെ 3.2% വര്‍ദ്ധനവില്‍ നിന്നുമാണ് വര്‍ദ്ധനവിലെ ഇടിവ്. തുടര്‍ച്ചയായ ഏഴാം മാസമാണ് യുകെയിലെ വാര്‍ഷിക ഭവനവില പണപ്പെരുപ്പത്തിന്റെ വേഗത കുറയുന്നതെന്ന് ഒഎന്‍എസ് വ്യക്തമാക്കി. യുകെയിലെ വാടക നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ചുവെന്നത് കുടിയേറ്റക്കാര്‍ക്കും, വിദേശ വിദ്യാര്‍ത്ഥികള്‍ക്കും കനത്ത ആഘാതമാണ്. വെയില്‍സില്‍ വാട 5.8% ഉയര്‍ന്നപ്പോള്‍, സ്‌കോട്ട്ലണ്ടില്‍ 5.5%, ഇംഗ്ലണ്ടില്‍ 5.1% എന്നിങ്ങനെയാണ് നിരക്ക് ഉയര്‍ന്നത്. വെസ്റ്റ് മിഡ്ലാന്‍ഡ്സിലാണ് ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ളത്, 5.4%. നോര്‍ത്ത് ഈസ്റ്റില്‍ 4.4%, ലണ്ടനില്‍ 5.3% എന്നിങ്ങനെയാണ് വര്‍ദ്ധനവുകള്‍.

Next Post

ഒമാന്‍: ഉമ്മന്‍ ചാണ്ടി - ഒ.ഐ.സി.സി ഒമാന്‍ സര്‍വമത പ്രാര്‍ഥന

Thu Jul 20 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മശാന്തിക്കായി ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥന നടത്തി. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള, ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

You May Like

Breaking News

error: Content is protected !!