യു.കെ: ചെലവ് കൂടുന്നു 500 വര്‍ഷത്തിനിടയില്‍ ആദ്യമായി ശമ്ബളവര്‍ധന ആവശ്യപ്പെട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വൈദികര്‍

ലണ്ടന്‍: ബ്രിട്ടനിലെ ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വൈദികര്‍. 500 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ശമ്ബളം കൂട്ടണം എന്ന ആവശ്യം വൈദികര്‍ മുന്നോട്ടുവയ്ക്കുന്നത്.

2024 ഏപ്രില്‍ മുതല്‍ വൈദികര്‍ക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡില്‍ 9.5% വര്‍ധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ യൂണൈറ്റ് തിങ്കളാഴ്ച വ്യക്തമാക്കി. “ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിന് ബാങ്കില്‍ ശതകോടിക്കണക്കിന് പണമുണ്ട്. പുരോഹിതന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്റ്റൈപ്പൻഡിലെ മിതമായ വര്‍ധനവ് പൂര്‍ണ്ണമായും താങ്ങാൻ കഴിയും,” യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു. പുരോഹിതന്മാര്‍ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ വലയുകയാണെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു.വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലുമായി മല്ലിടുന്ന വൈദികരെ സഹായിക്കുന്നതിനായി രൂപതകള്‍ക്കായി 3 ദശലക്ഷം പൗണ്ട് കഴിഞ്ഞ വര്‍ഷം സഭ നീക്കിവച്ചിരുന്നു.

ശമ്ബള വര്‍ധനയെക്കുറിച്ച്‌ ശിപാര്‍ശ ചെയ്യാന്‍ ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിന്റെ റമ്യൂണറേഷന്‍ കമ്മിറ്റി അടുത്ത ആഴ്ച യോഗം ചേരും. അന്തിമ ശിപാര്‍ശക്കായി സെപ്റ്റംബറില്‍ ആര്‍ച്ച്‌ ബിഷപ്പ് കൗണ്‍സിലിലും വയ്ക്കും.

Next Post

ഒമാന്‍: ബലി പെരുന്നാള്‍ അനുബന്ധിച്ച് ഒമാനില്‍ ശമ്ബളം നേരത്തെ നല്‍കാന്‍ ഉത്തരവ്

Tue Jun 20 , 2023
Share on Facebook Tweet it Pin it Email ബലിപെരുന്നാള്‍ പ്രമാണിച്ച്‌ സ്വകാര്യ മേഖലയിലെ ജീവനകാര്‍ക്കുള്ള ശമ്ബളം ഈ മാസം 25ന് മുമ്ബായി വിതരണം ചെയ്യണമെന്ന് നിര്‍ദേശം. രാജകീയ ഉത്തരവ് നമ്ബര്‍ (35/2023) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് […]

You May Like

Breaking News

error: Content is protected !!