ഒമാൻ: ഈ വര്‍ഷം ഒമാനില്‍ നിന്ന് ഹജ്ജിന് പോകാൻ അനുമതി നേടിയത് 13,586 പേര്‍

ഈ വർഷം ഒമാനില്‍നിന്ന് ഹജ്ജിന് അർഹത നേടിയവർ 13,586 പേർ. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉള്‍പ്പെടെയാണിത്.

ഇതില്‍ ഏതാണ്ട് 32.3 ശതമാനം പേർ 46 മുതല്‍ 60 വയസിന് ഇടയില്‍ ഉള്ളവരും 42.4 ശതമാനം പേർ 31-45 വയസ്സുവരും ആണ്. 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. കഴിഞ്ഞ ദിവസം എൻഡോവ്മെന്‍റ്, മതകാര്യ മന്ത്രാലയം ഹജ്ജിന് യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അവസരം ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി വിവരം അറിയിച്ചിട്ടുണ്ട്. അർഹരായവർ 10 ദിവസത്തിനകം http://hajj.om പോർട്ടലില്‍ തീർഥാടകർക്കുള്ള ഇലക്‌ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച്‌ ഹജ്ജ് കമ്ബനികളുമായി കരാർ നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.

ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ് മിനയിലെയും അറഫാത്തിലെയും ക്യാമ്ബുകള്‍ക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങള്‍, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാല്‍), ഒമാനികള്‍ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാല്‍) എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Next Post

ചരിത്ര പ്രധാനമായ കോട്ട ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം

Thu Feb 22 , 2024
Share on Facebook Tweet it Pin it Email ചരിത്ര പ്രധാനമായ കോട്ട കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിയ്ക്കുന്നത്. യുകെയിലെ ചരിത്ര പ്രധാനമായ വിഗ്മോര്‍ കോട്ടയാണ് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം വന്നിരിയ്ക്കുന്നത്. നിരവധി രാജ കുടുംബപ്രതിനിധികള്‍ ജീവിച്ച വിഗ്മോര്‍ കോട്ട 4 കോടി രൂപയ്ക്കാണ് വില്‍ക്കാനൊരുങ്ങുന്നത്. മുന്‍പ് പറഞ്ഞിരുന്നതില്‍ നിന്നും 44 ലക്ഷത്തോളം രൂപ കുറച്ചാണ് പുതിയ വില പരസ്യപ്പെടുത്തിയിരിക്കുന്നത്. 1067ല്‍ ഹിയര്‍ഫോര്‍ഡ് പ്രഭുവും […]

You May Like

Breaking News

error: Content is protected !!