ഒമാൻ: പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യശേഖരം പിടികൂടി

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം മദ്യം പിടികൂടിയത്. കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് കഴിഞ്ഞയാഴ്ചയും വന്‍ മദ്യ ശേഖരം പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ തന്നെ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

അതേസമയം ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമവും ഏതാനും ദിവസം മുമ്ബ് കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു മദ്യ കള്ളക്കടത്ത് നടന്നത്. മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഇത് കണ്ടെത്തിയ കസ്റ്റംസ്, കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

Next Post

യു.കെ: മാന്ദ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ് പ്രഖ്യാപിച്ച് യു.കെ

Sun Sep 25 , 2022
Share on Facebook Tweet it Pin it Email മാന്ദ്യത്തിലേക്ക് (Recession) പോവുന്ന സമ്ബദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ വിപുലമായ നയങ്ങള്‍ (Fiscal Plan) പ്രഖ്യാപിച്ച്‌ യുകെ (UK). പുതുതായി ചുമതലയേറ്റ ധനമന്ത്രി ക്വാസി ക്വാര്‍ട്ടംഗ് (Kwasi Kwarteng) 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സമ്ബന്നര്‍ക്ക് ഏര്‍പ്പെടുത്തിയരുന്ന 45 ശതമാനം നികുതി പിന്‍വലിച്ച സര്‍ക്കാര്‍ അടിസ്ഥാന നികുതി നിരക്ക് 20ല്‍ നിന്ന് 19 ശതമാനം ആയി […]

You May Like

Breaking News

error: Content is protected !!