കുവൈത്ത്: പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച്‌ ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ ആരംഭിച്ചു. നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും രജിസ്‍ട്രേഷന്‍ നടത്തുന്നത്.

കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു.

https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന് മുമ്ബ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളവരും ഇപ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 2022 ഡിസംബര്‍ 22 ആണ് അവസാന തീയ്യതി.

മുമ്ബ് 2020 സെപ്‍റ്റംബര്‍ മാസത്തിലായിരുന്നു ഇത്തരത്തില്‍ എഞ്ചിനീയര്‍മാരുടെ രജിസ്ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയത്.

Next Post

കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക്

Tue Dec 13 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അംഗങ്ങളുടെ സൗഹൃദവും അടുപ്പവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ല അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു. ആന്തലൂസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ കുവൈത്തിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ കരംകുളങ്ങര സ്വാഗതം പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക വിനോദപരിപാടികള്‍ ശ്രദ്ധേയമായി. മുതിര്‍ന്നവരുടെ […]

You May Like

Breaking News

error: Content is protected !!