ഒമാൻ: എട്ട് വിഭാഗം സാമ്പത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി

സ്വര്‍ണ്ണം, വെള്ളി വ്യാപാരം അടക്കമുള്ള എട്ട് വിഭാഗം സാമ്ബത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി ഒമാന്‍ വാണിജ്യ-വ്യവസായ-ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ മന്ത്രാലയം ഉത്തരവിറക്കി.

സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്കു പുറമേ, ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി-പഴം വര്‍ഗ്ഗ വ്യാപാരം, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ വ്യാപാരം, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവയ്ക്കാണ് ഇ-പെയ്‌മെന്‍് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

വ്യവസായ മേഖല, കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകള്‍ക്കും ഇ-പെയ്‌മെന്റ് നിര്‍ബന്ധമാണ്. ഈ വിഭാഗത്തില്‍പെട്ട ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇ-പെയ്‌മെന്റ് സൗകര്യം നല്‍കണമെന്നാണ് നിയമത്തിലുള്ളത്.

വരുന്ന 20 ദിവസത്തിനുള്ളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും.

Next Post

ഒമാന്‍: സ്വീഡനില്‍ ഖുര്‍ആന്‍ പകര്‍പ്പുകള്‍ കത്തിച്ച സംഭവത്തില്‍ ഒമാന്‍ അപലപിച്ചു

Wed Apr 20 , 2022
Share on Facebook Tweet it Pin it Email സ്വീഡനില്‍ ഖുര്‍ആന്‍ പകര്‍പ്പുകള്‍ കത്തിച്ച സംഭവത്തില്‍ ഒമാന്‍ അപലപിച്ചു. മുസ്ലിംങ്ങളുടെ വികാരങ്ങളെയും വിശുദ്ധികളെയും പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ ശക്തമായി അപലപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു തീവ്രവാദത്തിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതും മതങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമായ എല്ലാ പ്രവര്‍ത്തികളും ക്രിമിനല്‍ കുറ്റമാക്കാനും സഹിഷ്ണുത, സഹവര്‍ത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങള്‍ ഏകീകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഐക്യപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം […]

You May Like

Breaking News

error: Content is protected !!