ഒമാൻ: നിനവ് 2024′ നൃത്ത സംഗീത നിശ ഫെബ്രുവരി 23 ന് അല്‍ഫലാജില്‍ അരങ്ങേറി

മസ്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച മ്യൂസിക്കല്‍ ഡാൻസ് പ്രോഗ്രാം നിനവ് ഫെബ്രുവരി 23 ന് റൂവിയിലെ അല്‍ ഫലാജ് ഹോട്ടലില്‍ വെച്ച്‌ നടന്നു.

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലേറെ മലയാളികളാണ് പരിപാടികാണുവാൻ എത്തിച്ചേർന്നത്.

പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും വയലിൻ തന്ത്രികളിലെ മാന്ത്രിക കലാകാരൻ വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി.

ശബരീഷ് വയലിനില്‍ തീർത്ത ഈണങ്ങള്‍ക്കനുസരിച്ച്‌ ആശാ ശരത്തും, കോറിയോഗ്രാഫർ ബിജു ധ്വനിതരംഗും ചേർന്ന് അവതരിപ്പിച്ച നൃത്തം കാണികള്‍ക്ക് വേറിട്ടൊരനുഭവമായി.

വൈകീട്ട് ആരംഭിച്ച ഔദ്യോഗിക ചടങ്ങില്‍ കേരളാ വിഭാഗം കോ.കണ്‍വീനർ കെ.വി. വിജയൻ സ്വാഗതവും കേരളാ വിഭാഗം കണ്‍വീനർ സന്തോഷ് കുമാർ അധ്യക്ഷതയും വഹിച്ചു. ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, എൻഹാൻസ്മെന്റ് & ഫെസിലിറ്റീസ് സെക്രട്ടറി വില്‍സണ്‍ ജോർജ്, ഇന്ത്യൻ സ്കൂള്‍ ബോർഡ് ഡയറക്റ്റർ നിധീഷ് കുമാർ, സാമൂഹ്യ പ്രവർത്തകൻ കെ.കെ സുനില്‍ കുമാർ മുതലായവർ സന്നിഹിതരായിരുന്നു. കേരളാ വിഭാഗം ട്രഷറർ അബുജാക്ഷൻ നന്ദി പറഞ്ഞു.

ചടങ്ങില്‍ വച്ച്‌ 2023 നവംബറില്‍ കേരളാ വിഭാഗം നടത്തിയ യുവജനോത്സവ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ശബരീഷ് പ്രഭാകറും, ബിജു ധ്വനിതരംഗും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

Next Post

ഒമാൻ: ന്യൂന മര്‍ദം - ഒമാനില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Sun Feb 25 , 2024
Share on Facebook Tweet it Pin it Email ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങള്‍, അല്‍ ഹജർ പർവതനിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിന്‍റെയും ഇടിയുടെയും അകമ്ബടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ മൂന്നു […]

You May Like

Breaking News

error: Content is protected !!