ഒമാന്‍: ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കും

ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി ഒമാന്‍. സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ വര്‍ഷം ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനിതാ ടാക്‌സി സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ടാക്‌സി സര്‍വീസ് ആപ്പായ ‘ഒ ടാക്‌സി’ക്കാണ് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വനിതാ ടാക്‌സി സര്‍വീസ് നടത്താനുള്ള ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. 20ഓളം സ്ത്രീകളാണ് നിലവില്‍ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

പിങ്ക്, വെള്ള നിറങ്ങളിലുള്ളതാണ് വനിതാ ടാക്‌സി. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ പരിശീലനം ലഭിച്ചവരെയാണ് ഡ്രൈവര്‍മാരായി നിയമിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ സ്ത്രീകള്‍ ഓടിക്കുന്ന 50 കാറുകളും ഒരു വര്‍ഷത്തിനുള്ളില്‍ 200 വനിതാ ഡ്രൈവര്‍മാരെയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ‘ഒ ടാക്‌സി’ സി.ഇ.ഒ എന്‍ജിനിയര്‍ ഹരിത് അല്‍ മെഖ്ബാലി പറഞ്ഞു.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!