ഒമാൻ: സാഹസിക ടൂറിസം – സഞ്ചാരികളെ മാടിവിളിച്ച് ഒമാൻ

മസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസത്തിന്‍റെ വികസനത്തിനായി പൈതൃക, ടൂറിസം മന്ത്രാലയം. സാഹസിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ ആകര്‍ഷിക്കാനായുള്ള പദ്ധതികളാണ് അധികൃതര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്.

‘ഒമ്രാനു’മായി സഹകരിച്ച്‌ ഒമാന്‍ ടൂറിസം മീറ്റിന്റെ ആദ്യ പതിപ്പ് സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.

സംഘാടകര്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍, സാഹസിക വിനോദസഞ്ചാരത്തില്‍ താല്‍പര്യമുള്ളവര്‍ എന്നിവരെ കാണാനുള്ള മികച്ച അവസരമായിരിക്കും ഒമാന്‍ ടൂറിസം മീറ്റ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്‌ സാഹസിക വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ടൂറിസം ഡെവലപ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റിലെ ടൂറിസം ഉല്‍പന്ന വികസന ഡയറക്ടര്‍ ദാവൂദ് ബിന്‍ സുലൈമാന്‍ അല്‍ റാഷിദി പറഞ്ഞു. തൊഴിലാളികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും സുരക്ഷയും മറ്റും നല്‍കും. സുല്‍ത്താനേറ്റില്‍ സാഹസിക വിനോദസഞ്ചാരത്തിന് നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് തയാറാക്കിയാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക വിനോദങ്ങള്‍ക്കായി സുല്‍ത്താനേറ്റിനെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് മന്ത്രാലയം ന്യൂസിലന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സാഹസിക ടൂറിസം സംഘടിപ്പിക്കുക, രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ന്യൂസിലന്‍ഡിനുള്ള അനുഭവത്തില്‍ നിന്ന് പ്രയോജനം നേടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റാഷിദി പറഞ്ഞു. ഒമ്രാനുമായി സഹകരിച്ച്‌ മന്ത്രാലയം മുസന്ദത്തിലെ ഹൈക്കിങ് ട്രാക്കുകള്‍ വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കിയിട്ടുണ്ട്. സാഹസികരുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടി വരുന്ന പ്രകൃതിദത്ത സൈറ്റുകള്‍, ഗുഹകള്‍, വാദികള്‍ എന്നിവയുടെ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റാഷിദി പറഞ്ഞു. ആഗോള സാഹസിക ടൂറിസം വിപണി 2021ല്‍ 282.1 ശതകോടി യു.എസ് ഡോളറായി വളര്‍ന്നുവെന്ന് ഏറ്റവും പുതിയ ആഗോള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022മുതല്‍ 2030 വരെ 15.2 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്കില്‍ വികസിക്കുമെന്നാണ് കരുതുന്നത്.

Next Post

യുകെ : 'കോഴിക്കോടൻ മഹോത്സവം' ഒക്ടോബർ 9ന് നോർത്താംപ്റ്റണിൽ; നിങ്ങൾക്കും പങ്കെടുക്കാം

Fri Sep 23 , 2022
Share on Facebook Tweet it Pin it Email യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമം ഒക്ടോബർ 9ന് നോർത്താംപ്റ്റണിൽ നടക്കും. പ്രമുഖ എഴുത്തുകാരൻ എം എൻ കാരശ്ശേരി മുഖ്യാതിഥിയായിരിക്കും. കേരളക്കരയിലെ കലയുടെയും സംഗീതത്തിന്റെയും വിവിധ രൂചിക്കൂട്ടുകളുടെയും ആസ്ഥാനമായാണ് കോഴിക്കോട് ജില്ല അറിയപ്പെടുന്നത്. ആയിരക്കണക്കിന് കോഴിക്കോട്ടുകാരാണ് യുകെയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ജില്ല നിവാസികൾ ഇത്തരം ഒരു സംഗമം സംഘടിപ്പിക്കുന്നത്. നോർതാംപ്റ്റനിലെ […]

You May Like

Breaking News

error: Content is protected !!