ഒമാനില്‍ കുടുങ്ങി കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

മസ്കറ്റ്: ഒമാനില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍.

ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്ങ്ങള്‍ എംബസ്സിയുടെ അറിവില്‍ ഉള്ള വിഷയമാണ്, ഇതില്‍ ഇന്ത്യന്‍ എംബസിയും ഒമാന്‍ ഭരണകൂടവും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്, അത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്യുവാന്‍ കഴിയുമെന്നുള്ളത് കൂടി സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരായ പ്രവാസികളുടെയും അവര്‍ നേരിടുന്ന മറ്റു വിവിധ പ്രശ്‌നങ്ങളും അത് പരിഹരിക്കുവാന്‍ ഒമാന്‍ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയും വിധമുള്ള നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച പദ്ധതികള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യമെന്ന് മന്ത്രി വി.മുരളീധരന്‍ മസ്‌കറ്റില്‍ പറഞ്ഞു.

Next Post

യുകെ: 'ബ്രിട്ടൻ കെഎംസിസി' ഓൾ യു കെ മലയാളി ഫുട്‌ബോൾ ടൂർണമെന്റ് : നോർതേൺസിനു ‌ കിരീടം

Wed Oct 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര […]

You May Like

Breaking News

error: Content is protected !!