ഒമാന്‍: പുതിയ തൊഴില്‍ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താല്‍പര്യം സംരക്ഷിക്കുമെന്ന് ഒമാന്‍

ഒമാന്‍ ഗവണ്‍മെന്‍റ്‌ പുതുതായി തയാറാക്കിയ തൊഴില്‍ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്.

അല്‍ ബറഖ കൊട്ടാരത്തില്‍ ചൊവ്വഴ്ച നടന്ന മന്ത്രി സഭായോഗത്തെ അഭിസംബോധനം ചെയ്യുകയയിരുന്നു സുല്‍ത്താന്‍. ഒമാന്‍ ഗവണ്‍മെന്‍റ്‌ പുതുതായി തയാറാക്കിയ തൊഴില്‍ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സഹായകമാവും. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമക്കും ഇടയില്‍ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഒമാന്‍ സുല്‍ത്താന്‍ പറഞ്ഞു.

ഒമാനില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സുല്‍ത്താന്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ തൊഴില്‍ നിയമം വിവിധ മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കും. വേതന സബ്‌സിഡി, ഗവണ്‍മെന്‍റ്‌ മേഖലകളില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗവണ്‍മെന്‍റ്‌ സ്ഥാപനങ്ങളില്‍ ഒരു ദശലക്ഷം മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉണ്ടാക്കല്‍ എന്നിവ പുതിയ തൊഴില്‍ നിയമത്തിലുണ്ട്.

2050ഓടെ കാര്‍ബണ്‍ രഹിത ഒമാന്‍ നടപ്പാക്കാനുള്ള പദ്ധതിക്കും സുല്‍ത്താന്‍ അംഗീകാരം നല്‍കി. ഈ ലക്ഷ്യം നേടാനുള്ള ദേശീയ പദ്ധയിയുടെ ഭാഗമായി ഒമാന്‍ സസ്‌റ്റൈനബിലിറ്റി സെന്‍റര്‍ സ്ഥാപിക്കാനും ഉത്തരവിട്ടു. യോഗത്തില്‍ ഉപപ്രധാനമന്ത്രിമാര്‍, മന്ത്രിസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി

Sat Oct 15 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി.പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൊണ്ടുവരാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലര്‍ക്ക് കുടുംബവിസ നല്‍കുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ […]

You May Like

Breaking News

error: Content is protected !!