ഒമാൻ: കൊല്ലം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌ക്കത്ത്: കൊല്ലം സ്വദേശി ഒമാനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയിലെ താമസസ്ഥലത്ത് ആണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബാണ് ജോബിന്‍ ജോയി തൊഴില്‍ വിസയില്‍ ഒമാനിലെത്തിയത്. മൃതദേഹം ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Next Post

ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തുന്നു

Mon Sep 19 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: 2023 ജനുവരി മുതല്‍ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ഒമാന്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുമെന്ന് ഒമാന്‍ അറിയിച്ചു. ഒമാന്‍ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴയായിരിക്കും ചുമത്തുക. 2021 ജനുവരി 1 മുതല്‍ ഒമാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന […]

You May Like

Breaking News

error: Content is protected !!