ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍: പങ്കെടുക്കുന്നത് 150 പ്രദര്‍ശകര്‍

മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേളയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്ബതോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് കമ്ബനിയായ ‘കണക്ടാണ്’ മേള സംഘടിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ അഫയേഴ്‌സ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ (പി.എ.ഡി.സി), ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ക്വാളിറ്റി അഷ്വറന്‍സ് സെന്റര്‍ (ഡി.ജി.ക്യൂ.എ.സി), ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവ പിന്തുണയോടെയാണ് മേള നടക്കുന്നത്.

എക്സിബിഷന്‍റെ ഭാഗമായി ആരോഗ്യമേഖലയിലെ നൂതന ഉപകരണങ്ങളെ പരിചയപ്പെടുത്തലും വിവിധ വിഷയങ്ങളിലും ചര്‍ച്ചയും നടക്കും. ആരോഗ്യസ്ഥാപനങ്ങള്‍, മരുന്നുനിര്‍മാണ കമ്ബനികള്‍, ആരോഗ്യസുരക്ഷാ സ്ഥാപനങ്ങള്‍, ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് മേളയില്‍ പങ്കെടുക്കുന്നത്. മെഡിക്കല്‍ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങള്‍, മറ്റ് ഉപകരണങ്ങളും സേവനവും നല്‍കുന്നവര്‍, അന്താരാഷ്ട്ര ആശുപത്രികള്‍, ആരോഗ്യ, മെഡിക്കല്‍ സെന്‍ററുകള്‍ എന്നിവയുടെ പ്രതിനിധികളും പ്രദര്‍ശനത്തിലുണ്ട്.

Next Post

ഒമാന്‍: റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 5 സൈറ്റുകള്‍ നിക്ഷേപത്തിന് നല്‍കാന്‍ ഒമാന്‍

Wed Sep 28 , 2022
Share on Facebook Tweet it Pin it Email മസ്കറ്റ് : പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകള്‍ നല്‍കും. മസ്കറ്റില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവര്‍ക്ക് പാര്‍പ്പിടം നല്‍കുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി […]

You May Like

Breaking News

error: Content is protected !!